എ ഡി 1760 ലാണ് ബല്ലാലേശ്വര്‍ ക്ഷേത്രം പണികഴിപ്പിച്ചത്. ബ്രാഹ്മണ ദേവതയായ ബല്ലാലേശ്വരന് സമര്‍പ്പിച്ചുകൊണ്ട് ഏകദേശം 250 കൊല്ലം മുന്‍പ് നിര്‍മിച്ച ഈ ക്ഷേത്രം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അഷ്ടവിനായക ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രം ചെറുതും വലുതുമായ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇതിലെ ചെറിയ ശ്രീകോവിലില്‍ മോദകവും കയ്യിലേന്തിയ നിലയില്‍ ഭഗവാനെ വണങ്ങിനില്‍ക്കുന്ന ഗണപതി വാഹനമായ എലിയുടെ രൂപവുമുണ്ട്. മനോഹരമായ തൂണുകള്‍ കൊണ്ടാണ് ക്ഷേത്രശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രാഹ്മണവേഷം ധരിച്ച നിലയിലാണ് ഇവിടത്തെ പ്രതിഷ്ഠ നിലകൊള്ളുന്നത്. കണ്ണുകളിലും ഉദരത്തിലും തിളങ്ങുന്ന വജ്രങ്ങള്‍ അണിഞ്ഞിരിക്കുന്നതും കാണാം. കല്ലുകൊണ്ടുണ്ടാക്കിയ സിംഹാസനത്തിലാണ് ഭഗവാന്‍ ആരൂഢനായിരിക്കുന്നത്.



Click it and Unblock the Notifications