ദുര്‍ഷേടിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് വരദ വിനായക ക്ഷേത്രം. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏകദേശം എ ഡി 1725 ലാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. പേഷ്വ സര്‍ദാറായിരുന്ന റാംജി മഹാദേവ് വരദ വരദ ബിവാലകറാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള ഈ ക്ഷേത്രം പുറത്തുനിന്നുമുള്ള ഒറ്റക്കാഴ്ചയില്‍ സഞ്ചാരികളെ ആകര്‍ഷിക്കണം എന്നില്ല.
എന്നാല്‍ ക്ഷേത്രത്തിന്റെ അകത്ത് കടന്നാല്‍ അത്ഭുതപ്പെട്ടുപോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. 25 മീറ്റര്‍ ഉയരത്തിലുള്ള ഗോപുരമാണ് ഇവിടത്തെ ഒരു പ്രത്യേകത. വരദ വിനായകന്റെ രണ്ട് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. ഗണപതിയുടെ രൂപങ്ങളായ ഈ രണ്ട് വിഗ്രഹങ്ങളില്‍ ഇടതുവശത്തുള്ളത് ഒന്ന് വെളുത്ത മാര്‍ബിളില്‍ നിര്‍മിച്ചതാണ്. മറ്റേതാകട്ടെ കുങ്കുമം കൊണ്ട് മൂടിയ നിലയിലും.
ക്ഷേത്രത്തിന് വടക്കുവശത്തായി ഗോമുഖ് എന്ന് വിളിക്കുന്ന സ്ഥലം കാണാം, പശുവിന്റെ മുഖം എന്നാണ് സംസ്‌കൃതത്തില്‍ ഗോമുഖ് എന്ന വാക്കിനര്‍ത്ഥം. 1892 മുതല്‍ ജ്വലിച്ചുനില്‍ക്കുന്ന നന്ദദ്വീപാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.



Click it and Unblock the Notifications