ലിവിങ് റൂട്ട് ബ്രിഡ്ജിനാല് പ്രശസ്തമാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിലെ ലെയ്ത്കിന്സ്യൂ ഗ്രാമം. നൂറ് വര്‍ഷത്തിലേറെ പഴക്കവും 53 അടിയിലേറെ നീളവും ഉള്ള ഈ ഉംന്നോയി വേര് പാലം പ്രാദേശികമായി അറിയപ്പെടുന്ന ജിങ്കീങ് ഡെയിങ്ജ്രി എന്നാണ്. വര്‍ഷം തോറും ആയിരകണക്കിന് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത് ഈ പാലം കാണുന്നതിനായാണ്. മേഘാലയയിലെ നിര്‍മ്മാണ അത്ഭുതങ്ങളില്‍ കാണേണ്ട ഒന്നാണ് ഈ പാലങ്ങള്‍. ബലവും കട്ടിയും ഉള്ള വേരുകള്‍ കൊണ്ട് നദിയ്ക്ക് കുറുകെ പാലം നിര്‍മ്മിച്ചിരിക്കുന്നത് ഖാസി വര്‍ഗക്കാരാണ്. ഇതിന് മുകളിലൂടെ സുഗമമായി യാത്രചെയ്യാം. സമീപഗ്രാമമായ നോന്ഗ്രിയാതില് നിന്നും ഉത്ഭവിച്ചെത്തുന്ന കാലികായി വെള്ളച്ചാട്ടം ലെയ്ത്കിന്സ്യൂവില് നിന്നു കാണാം. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്. ഗ്രാമത്തിലെ ഒരു മലമുകളിലാണ് ലെയ്ത്കിന്സ്യൂ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പത്ത് മുറികള്‍ മാത്രമാണ് ഇതിലുള്ളത്. വീണ്ടു നിര്‍മ്മാണം നടക്കുന്നുണ്ട്. ട്രക്കിങ്ങിനും മറ്റും അനുയോജ്യമായ സ്ഥലമാണിത്. റിസോര്‍ട്ടില്‍ തൊഴില്‍ ചെയ്യുന്ന ഖാസി വനിതകള്‍ സ്വാദിഷ്ഠമാര്‍ന്ന തദ്ദേശീയവിഭവങ്ങള് തയ്യാറാക്കി തരും.
ഷില്ലോങില്‍ നിന്നും ടൂറിസ്റ്റ് വാഹനം വിളിച്ച് ലെയ്തകിന്സ്യൂലേക്ക് പോകുന്നതാണ് നല്ല മാര്‍ഗം.