തലസ്ഥാന നഗരമായ ഷില്ലോങില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറുതും ശാന്തവുമായ ഗ്രാമമാണ് സ്മിത്. ചുറ്റിവളഞ്ഞ റോഡ്കള്‍ വഴി മനോഹരമായ പ്രകൃതിയെ കണ്ട് ഈ പച്ച പുതച്ച് മലനിരയിലേക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും. ലിങ്ഡോഹ് എന്നറിയപ്പെടുന്ന ഇവിടുത്തെ പൂജാരിയുടെ വീടിന്റെ നിര്‍മ്മാണ രീതി വളരെ ആകര്‍ഷകമാണ്. തടികൊണ്ടു മുളകൊണ്ടുമാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്. പ്രാദേശവാസികള്‍ ഈ വീടിന്റെ മേല്പുരയെ പൂജിക്കും. ഇവിടുത്തെ മതത്തിന്റെ രക്ഷകനായ ഹിമ ഖിരെമിന്റെ രാജകീയ വസതിയായ ലിങ് സാദും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഗ്രാമീണ മദ്യനിര്മ്മാണശാലയായലും സ്മിത് പ്രശസ്തമാണ്. ഈ പ്രദേശത്തെ ഏക അംഗീകൃത മദ്യവില്പന ശാല ഇവിടെ മാത്രമാണ്. പ്രായം കൂടിയ ആള്‍ക്ക് നല്‍കിയതിന് ശേഷമാണ് മദ്യം ഇവിടെ വിതരണം ചെയ്ത് തുടങ്ങുന്നത്.
ഷില്ലോങില്‍ നിന്നും ടാക്സി, ബസ് മാര്‍ഗം സ്മിത്തിലെത്താം