സുന്നി മുസ്ലിങ്ങള്‍ രണ്ടാമത്തെ മക്കയായി കരുതുന്ന ഈ ദര്‍ഗ സിര്‍ഹിന്ദ് ബാസി പതാന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 1563 മുതല്‍ 1624 വരെ ഇവിടെ ജീവിച്ചിരുന്ന സന്യാസി വര്യനായിരുന്ന ശൈഖ് അഹമ്മദ് ഫാറൂഖി സിര്‍ഹിന്ദിയെയാണ് ഇവിടെ ഖബറടക്കിയിരിക്കുന്നത്. എല്ലാവര്‍ഷവും ഇവിടെ നടക്കുന്ന ഉറൂസ് ഉല്‍സവത്തിന്ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വരെ ഭക്തര്‍ എത്താറുണ്ട്.
ശൈഖിന്‍െറ കുടുംബക്കാരുടേതിന് പുറമെ അഫ്ഗാന്‍ രാജാവായിരുന്ന ഷാ സമാന്‍െറയും രാജ്ഞിയുടെയും ശവ കുടീരങ്ങളും (ടോമ്പ്) ഇവിടെയുണ്ട്. ഉസ്താദിന്‍െറയും ഷാഗ്രിദിന്‍െറയും മിര്‍ല്‍മിറാന്‍െറയും ശവ കുടീരങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications