സിര്‍ഹിന്ദ് - ചണ്ഡിഗഡ് റോഡില്‍ ഫത്തേഹ്ഗര്‍ സാഹിബില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. കല്ലെറിഞ്ഞ് കൊല്ലപ്പെട്ട ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രണ്ടു മക്കളെയും ഗുരുവിന്‍െറ മാതാവിനെയും സംസ്കരിച്ചതിന്െറ ഓര്മ നിലനിര്‍ത്താനാണ് ഈ ഗുരുദ്വാര നിര്‍മിച്ചത്.
സിര്‍ഹിന്ദ് ഫൗജീദാര് വസീര്ഖാന്െറ കോപം ഭയന്ന് അന്ത്യകര്‍മങ്ങള്‍ക്ക് ആരും സ്ഥലം നല്കാതിരുന്നപ്പോള് ഗുരു ഗോബിന്ദ്സിംഗ് ജിയുടെ അടുത്ത അനുയായി ആയിരുന്ന തോഡര്‍ മാല് ഒരു കര്ഷകനില് നിന്ന് അന്ത്യ കര്‍മങ്ങള്‍ക്കായി കുറച്ചുസ്ഥലം വാങ്ങുകയായിരുന്നുവെന്നാണ് ചരിത്രം. വെള്ളനിറത്തിലുള്ള ഗുരുദ്വാരക്ക് മനോഹരമായ താഴികകുടങ്ങള്‍ അഴകേറ്റുന്നുണ്ട്.