മുഗള്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരമാണ് ഫത്തേപൂര്‍ സിക്രിയിലെ ബീര്‍ബല്‍ കൊട്ടാരം. അക്ബറിന്‍റെ മുതിര്‍ന്ന ഭാര്യമാരായ റുഖയ്യാ ബീഗവും സലിമാ സുല്‍ത്താന്‍ ബീഗവും താമസിച്ചിരുന്നത് ഇവിടെയാണെന്നാണ് ചരിത്രം പറയുന്നത്.മുഗള്‍ ഹിന്ദു രൂപകല്‍പന കാണപ്പെടുന്ന അപൂര്‍വകൊട്ടാരങ്ങളിലൊന്നാണ് ഇത്.
കൊട്ടാരത്തിന്‍റെ നിറം, ആകൃതി, അകത്തെയും പുറത്തെയും നിറം എന്നിവയില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് രണ്ട് സംസ്കാരങ്ങളുടെയും കലര്‍പ്പാണ്. പ്രസിദ്ധമായ കുറിക്കുകൊള്ളുന്ന നര്‍മങ്ങള്‍കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് ബീര്‍ബല്‍. ഇവിടെ നടക്കുന്ന വിനോദപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
ഹറം സാറയുടെ വടക്കന്‍ കൊട്ടാരമായും ഇത് അറിയപ്പെടുന്നുണ്ട്. ഹറം രാജധാനിയുടെ ഭാഗമായിരുന്നു ഈ കൊട്ടാരം.



Click it and Unblock the Notifications