Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നോയിഡ

നോയിഡ: പുതിയ കാലത്തിന്‍റെ സ്വന്തം നഗരം

17

ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നോയ്ഡ ന്യൂ ഓഖ്‌ല ഇന്‍ ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് ഏരിയ എന്നതിന്‍റെ ചുരുക്കപ്പേരാണ്. 1976 ഏപ്രില്‍ 17നാണ് ഈ നഗരം രൂപീകൃതമായത്. എല്ലാ വര്‍ഷവും ഈ ദിവസം നോയ്ഡ ഡേ എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നു. ഇന്ന് ഉത്തര്‍പ്രദേശിന്‍റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന നഗരം കൂടിയാണ് നോയ്ഡ.

ഇന്ത്യയുടെ ഐടി കേന്ദ്രം

ഗുര്‍ഗാവോണിനൊപ്പം ഇന്ത്യയിലെ മറ്റൊരു സുപ്രധാനമായ ഐടി കേന്ദ്രമാണ് നോയ്ഡ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഇന്ന് നോയ്ഡയില്‍ ശാഖകളുണ്ട്. ഐബിഎം, മിറാക്കിള്‍, ഫുജിത്സു, എഒഎന്‍  ഹെവിറ്റ്, എബിക്സ്, സിഎസ്‌സി, ട്രൈബല്‍ ഫ്യൂഷന്‍ , ഫിസെര്‍വ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍, എറിക്സണ്‍, ടെക് മഹീന്ദ്ര, അഡോബ്, ഡെല്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു.

പ്രത്യേക സാമ്പത്തിക മേഖല പദവി ഉള്ളതിനാല്‍ മിക്ക കമ്പനികളുടെയും ആസ്ഥാനവും നോയ്ഡ തന്നെ. ന്യൂഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന നഗരം എന്നതാണ് നോയ്ഡയെ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു സവിശേഷത. ഐടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യന്‍  ഗവണ്‍മെന്‍ റ് സ്ഥാപിച്ചിട്ടുള്ള സോഫ്റ്റ്‌വെയര്‍ ടെക്നോളജി പാര്‍ക്കിന്‍റെ ആസ്ഥാനവും നോയ്ഡ തന്നെ.

സന്ദീപ്‌ മര്‍വ സ്ഥാപിച്ച ഫിലിം സിറ്റിയാണ് നോയ്ഡയിലെ മറ്റൊരു വിസ്മയം. എന്‍ ഡിടിവി, ടിവി ടുഡേ ഗ്രൂപ്പ്‌, സിഎന്‍ എന്‍ -ഐബിഎന്‍ , സീ ന്യൂസ്, സിഎന്‍ ബിസി തുടങ്ങിയ ചാനലുകളുടെ കേന്ദ്രം ഈ ഫിലിം സിറ്റിയിലാണ്. ഇന്ത്യയിലെ സുപ്രധാനമായ പല കോണ്‍ഫെറന്‍ സുകള്‍ക്കും എക്സിബിഷനുകള്‍ക്കും വേദിയാകുന്നതും ഈ ഫിലിം സിറ്റി തന്നെ.

ഇന്ത്യ എക്സ്പോ സെന്‍റര്‍ ആന്‍ഡ്‌ മാര്‍ട്ട് (ഐഇസിഎം), ഡല്‍ഹി ഇന്‍റര്‍നാഷണല്‍ എക്സ്പോ സെന്‍റര്‍ എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്‌. ഐഇസിഎം 400 മുറികളുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഇവിടെ തുടങ്ങാനും തയ്യാറെടുക്കുന്നുണ്ട്‌. ന്യൂഡല്‍ഹി മെട്രോയുമായി ബന്ധിപ്പിച്ചിരിക്കുന്ന നോയ്ഡയില്‍ ഗ്രേറ്റ് ഇന്ത്യ പ്ലേസ് അടക്കം നിരവധി ഷോപ്പിംഗ്‌ മാളുകളും മള്‍ട്ടിപ്ലെക്സുകളും കാണാനാവും.

ശുചിത്വത്തിന്‍റെ കാര്യത്തിലും നോയ്ഡ പുറകിലല്ല. ഇന്ത്യയിലെ നഗരങ്ങളില്‍ പതിനേഴാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ നോയ്ഡയുടെ സ്ഥാനം. എണ്‍പത്തിയേഴാം സ്ഥാനത്ത് കിടക്കുന്ന ഗുര്‍ഗാവോണുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നില്‍.  

ടൂറിസം

സമീപകാലത്ത് റിയല്‍ എസ്റ്റേറ്റ്‌ മേഖലയുടെ അസാധാരണമായ വളര്‍ച്ചക്ക് നോയ്ഡ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. വേള്‍ഡ്സ് ഓഫ് വണ്ടര്‍ അടക്കം നിരവധി പദ്ധതികള്‍ അടുത്തകാലത്ത് ഇവിടെ പിറവിയെടുത്തു. ലോകോത്തര ബ്രാന്‍ ഡുകളുടെ വിപണിയായ ഗ്രേറ്റ് ഇന്ത്യന്‍  പ്ലേസ് ആണ് മറ്റൊരു കാഴ്ച. ഇവയ്ക്ക് പുറമേ ധാരാളം ഷോപ്പിംഗ്‌ സെന്‍ററുകളും മള്‍ട്ടിപ്ലെക്സുകളും ഇവിടെയുണ്ട്.   

ബഹുരാഷ്ട്ര കമ്പനികളുടെ കൂറ്റന്‍  കെട്ടിടങ്ങളോടൊപ്പം ആദ്ധ്യാത്മികതയുടെ സൗന്ദര്യവും നോയ്ഡയില്‍ കാണാനാവും. സായിബാബ മന്ദിര്‍, ലോട്ടസ് ടെമ്പിള്‍, ഇസ്കോണ്‍ ടെമ്പിള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് ഭക്തിയുടെ പുണ്യം പകരുന്ന ഇടങ്ങളാണ്. ഓഖ്‌ല പക്ഷിസങ്കേതമാണ് നോയ്ഡയിലെ മറ്റൊരു വിസ്മയം. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും ആശ്വാസം തേടി ധാരാളം ആളുകള്‍ ഇവിടെയെത്തുന്നു. പ്രശസ്തമായ സെക്ടര്‍ 18 മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നതും നോയ്ഡയിലാണ്.  

യാത്ര ഇന്ത്യയിലെ തന്നെ സുപ്രധാനമായ ഒരു നഗരമായതിനാലും ഡല്‍ഹിയോട് അടുത്തുകിടക്കുന്നതിനാലും നോയ്ഡയില്‍ എത്തിച്ചേരുക വളരെ എളുപ്പമാണ്.

കാലാവസ്ഥ സുപ്രധാനമായ ഒരു ഐടി നഗരമായതിനാല്‍ വിദേശികളും സ്വദേശികളുമായി ധാരാളം ആളുകള്‍ നോയ്ഡയിലെത്താറുണ്ട്. അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ തന്നെയാണ് അവരെ വീണ്ടും വീണ്ടും നോയ്ഡയിലേക്ക് ആകര്‍ഷിക്കുന്നതും. കാലാവസ്ഥ അനുകൂലമായിരിക്കുന്ന നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് നോയ്ഡ സന്ദര്‍ശിക്കാന്‍  ഏറ്റവും യോജിച്ച സമയം.

നോയിഡ പ്രശസ്തമാക്കുന്നത്

നോയിഡ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നോയിഡ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നോയിഡ

  • റോഡ് മാര്‍ഗം
    മൂന്ന് എക്സ്പ്രസ്സ്‌ പാതകള്‍ റോഡ്‌ ഗതാഗതത്തിന്‍റെ തീര്‍ക്കുന്ന നോയ്ഡ മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണ്. ഡിഎന്‍ ഡി ഫ്ലൈവേ, ഗ്രേറ്റര്‍ നോയ്ഡ എക്സ്പ്രസ്സ്‌ വേ, യമുന എക്സ്പ്രസ്സ്‌ വേ എന്നീ എക്സ്പ്രസ്സ്‌ പാതകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ ബസ്സുകള്‍, ഡിടിസി, സ്വകാര്യ ബസ്സുകള്‍ എന്നിവ നോയ്ഡയില്‍ സര്‍വീസ് നടത്തുന്നുണ്ട്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നോയ്ഡയില്‍ റെയില്‍വേ സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്താനായി അടുത്തുകിടക്കുന്ന ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളെ ആശ്രയിക്കാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഡല്‍ഹി വിമാനത്താവളമാണ് നോയ്ഡയോട് ഏറ്റവും അടുത്തുകിടക്കുന്ന വിമാനത്താവളം. ഇവിടെനിന്നും ഡല്‍ഹി മെട്രോ വഴിയോ ടാക്സി വഴിയോ നിങ്ങള്‍ക്ക് നോയ്ഡയിലെത്താം. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ നോയ്ഡ ഡല്‍ഹി മെട്രോയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed