മുഗള്‍ രീതിയിലുള്ള ഡ്രം ഹൌസാണ് നൌബത് ഖാന. ഷെഹ്നായി ഡ്രം പോലുള്ള വാദ്യോപകരണങ്ങളുപയോഗിച്ചുള്ള കച്ചേരികള്‍ നടത്താന്‍
ഉപയോഗിച്ചിരുന്നവയാണ് ഇത്. അതുല്യമായ മുഗള്‍ തനത് സംസ്കാരം വിളിച്ചോതുന്ന രൂപത്തിലാണ് ഇതിന്‍റെ നിര്‍മാണം. ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കുമായി മുഗള്‍ കാലത്ത് രാജ്യത്തുടനീളം ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കൊട്ടാരപ്രദേശത്തിന്‍റെ പ്രവേശനകവാടത്തിനടുത്താണ് ഫത്തേപൂര്‍ സിക്രിയിലെ നൌബത്ത് ഖാന.
ദിവസവും അഞ്ചോളം തവണ ഇവിടെ കച്ചേരികള്‍ നടന്നിട്ടുണ്ട്. മൂന്ന് നിലകളുള്ള ഒരു ചതുരാകൃതിയിലുള്ള കെട്ടിടമാണിത്. ഹാത്തി പോ എന്ന പേരില്‍ ഇവിടെ ഒരു ആനക്കവാടം ഉണ്ട്. കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇതിലൂടെ കടക്കണം. അകംവശം ചുവന്ന കല്ലുകൊണ്ട് പാകിയ മനോഹരമായ ചുവരുകളാല്‍ രൂപകല്‍പന ചെയ്തിരിക്കുന്നു.



Click it and Unblock the Notifications