Search
  • Follow NativePlanet
Share
» »ഓണത്തിന് നാട്ടിൽ പോകാൻ തത്കാല്‍ ടിക്കറ്റ് എടുക്കാം; ലോഗിൻ ചെയ്യേണ്ടത് ഈ സമയത്ത്, ടിക്കറ്റും സീറ്റും ഉറപ്പ്

ഓണത്തിന് നാട്ടിൽ പോകാൻ തത്കാല്‍ ടിക്കറ്റ് എടുക്കാം; ലോഗിൻ ചെയ്യേണ്ടത് ഈ സമയത്ത്, ടിക്കറ്റും സീറ്റും ഉറപ്പ്

തത്കാൽ ടിക്കറ്റ് ബുക്കിങ് എന്നും ഒരു ബാലികേറാമലയാണ് പലർക്കും. പലകാരണങ്ങളാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ വന്ന് അവസാനം തത്കാലിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. എന്നാലോ സമയം നോക്കി ബുക്ക് ചെയ്യാൻ കാത്തിരുന്ന് ഒടുവിൽ ബുക്കിങ് കഴിയുമ്പോ കിട്ടുന്നത് വെയിറ്റിങ് ലിസ്റ്റും.. ചിലപ്പോഴാവട്ടെ, പണമടയ്തക്കുന്ന വരെയെത്തിയെങ്കിലും പിന്നീട് താമസം മൂലം ടിക്കറ്റ് കിട്ടാതെ വരുന്നതും ഒക്കെ സ്ഥിരം സംഭവങ്ങളാണ്. എന്നാല്‌ ചിലരാവട്ടെ, ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സുഖമായി തത്കൽ എടുക്കുകയും ചെയ്യും

എങ്ങനെ തത്കാല്‌ എടുത്താലാണ് ടിക്കറ്റ് ഒന്നു ശരിയാവുക എന്നൊരു സംശയമില്ലേ.. ചില ട്രിക്കുകൾ പരീക്ഷിച്ചാല്‌ നിങ്ങൾക്കും തത്കാൽ ടിക്കറ്റ് ഉറപ്പാക്കാം. കുറച്ച് സീറ്റുകളിലേക്ക് ഒരുപാട് പേര്‍ ഒരേസമയം ബുക്ക് ചെയ്യുമ്പോൾ ചെറിയ കളികളൊന്നും പോരാ. മറിച്ച് ബുദ്ധിപരമായി തന്നെ നീങ്ങേണ്ടവരും ഇതാ ഐആർസിടിസി തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ നോക്കാം.

Tatkal Ticket Booking

1. വേഗതയേറിയ ഇന്‍റർനെറ്റ്

തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിനെ ബാധിക്കുന്ന് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്നും നമുക്ക് തുടങ്ങാം. വേഗതയേറിയ, ഇടയ്ക്ക് തടസ്സങ്ങളുണ്ടാകാത്ത ഇന്‍റർനെറ്റ് കണക്ഷൻ നമുക്ക് വേണം. ഓരോ വിൻഡോകൾ വേഗത്തിൽ തുറന്നു വരാനും ഒപ്പം ലോഡിങ് കുറവുമാണ് നമുക്ക് വേണ്ടത്. സൈറ്റ് ലോഡ് ആകാൻ നിമിഷങ്ങൾ താമസിച്ചാൽ പോലും നമ്മുടെ ബുക്കിങ്ങിനെ അത് ബാധിക്കും.

2. തത്കാൽ ബുക്കിങ് നടത്തേണ്ട സമയം

നമ്മൾ യാത്ര ചെയ്യുന്ന കോച്ചിന്‍റെ തരം അനുസരിച്ച് തത്കാൽ ടിക്കറ്റ് ബുക്കിങ് നടത്തേണ്ട സമയം വ്യത്യസമുണ്ട്. എ സി ക്ലാസുകള്‍ക്ക് രാവിലെ 10.00 മണിയും സ്ലീപ്പര്‍ ക്ലാസുകള്‍ക്ക് രാവിലെ 11.00 മണിയും ആണ് ബുക്കിങ് തുടങ്ങുന്ന സമയം. നിങ്ങൾക്ക് ഏത് ടിക്കറ്റ് ആണോ വേണ്ടത് അതിന്‍റെ ബുക്കിങ് തുടങ്ങുന്നതിന് ഒരഞ്ച് മിനിറ്റ് മുൻപ് ലോഗിൻ ചെയ്യാം. കൃത്യസമയത്ത് ലോഗിൻ ചെയ്യുന്നത് സൈറ്റ് ലോഡിങ്ങിനെ ബാധിക്കും. എന്നാൽ ഒരഞ്ച് പത്ത് മിനിറ്റ് നേരത്തെ ലോഗിൻ ചെയ്താൽ അത് നേരത്തെ ആകും. ചിലപ്പോൾ നിങ്ങളുടെ സെഷൻ അവസാനിക്കുകയും ബുക്കിങ് സമയത്ത് വീണ്ടും ലോഗിൻ ചെയ്യേണ്ടതായി വന്നേക്കാം.

3. മാസ്റ്റർ ലിസ്റ്റ് തയ്യാറാക്കാം

ടിക്കറ്റ് ബുക്കിങ് സമയത്ത് എല്ലാ വിവരങ്ങളും ടൈപ്പ് ചെയ്ത് കൊടുക്കുന്നത് സമയ നഷ്ടവും തത്കാൽ ടിക്കറ്റ് കിട്ടാനുള്ള സാധ്യതകളെ കുറയ്ക്കുന്നതുമാണ്. ബുക്കിംഗിന് ആവശ്യമായ വിവരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ ബുക്കിങ് പ്രോസസ് എളുപ്പത്തൽ പെട്ടന്നു പൂർത്തിയാക്കുകയു ടിക്കറ്റ് ലഭിക്കാനുള്ള സാധ്യ വർധിപ്പിക്കുകയും ചെയ്യാം. ഇതിനായി മാസ്റ്റർ ലിസ്റ്റ് തയ്യാറാക്കാം. നിങ്ങളുടെ പ്രൊഫൈലിൽ മുൻകൂട്ടി സേവ് ചെയ്തുവെക്കുവാൻ കഴിയുന്ന യാത്രക്കാരുടെ ഒരു ലിസ്റ്റ് ആണ്.

ഐആർസിടിസി പേജിൽ മൈ പ്രൊഫൈൽ (My Profile) വിഭാഗത്തിൽ, ഡ്രോപ്പ് ഡൌണിൽ നിങ്ങൾ മാസ്റ്റർ ലിസ്റ്റ് കാണും. അതിൽ ക്ലിക്ക് ചെയ്യുക. ഈ പേജിൽ നിങ്ങൾ പേര്, പ്രായം, ലിംഗഭേദം, ജനന മുൻഗണന, ഭക്ഷണ മുൻഗണന, മുതിർന്ന പൗരൻ, ഐഡി കാർഡ് തരം, യാത്രക്കാരന്റെ ഐഡി കാർഡ് നമ്പർ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. ഈ വിശദാംശങ്ങൾ സേവ് ചെയ്ത ശേഷം, ആഡ് പാസഞ്ചർ ക്ലിക്ക് ചെയ്യുക. മാസ്റ്റർ ലിസ്റ്റിൽ ഒരാൾക്ക് 20 യാത്രക്കാരുടെ വരെ ലിസ്റ്റ് സൂക്ഷിക്കുവാന്‍ കഴിയും. വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തണേ.
നേരേ മറിച്ച് തത്കാൽ ബുക്കിങ് ആരംഭിച്ച ശേഷം ഓരോ യാത്രക്കാരുടെയും വിവരങ്ങൾ നല്കുന്നത് ഒരുപാട് സമയമെടുക്കും.

4. ട്രാവൽ ലിസ്റ്റ്

മാസ്റ്റർ ലിസ്റ്റ് തയ്യാറാക്കിയ ശേഷം നിങ്ങളുടെ ഇപ്പോഴത്തെ യാത്രയ്ക്ക് ആരൊക്കെയുണ്ടോ അവരെ ഇതിൽ നിന്നും തിരഞ്ഞെടുത്ത് ട്രാവൽ ലിസ്റ്റ് തയ്യാറാക്കാം. . (My Profile) വിഭാഗത്തിൽ ഡ്രോപ്പ് ഡൗണില്‍ ഇത് കാണാം. ഒരു മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഈ ലിസ്റ്റ് നിർമ്മിക്കാൻ കഴിയൂ . ട്രാവൽ ലിസ്റ്റ് പേജിലേക്ക് പോയാൽ നിങ്ങളുടെ മാസ്റ്റർ ലിസ്റ്റിന്ഡറെ കയുടെ പേരും വിശദാംശങ്ങളും ചോദിക്കും. ഇതിനുശേഷം, മാസ്റ്റർ ലിസ്റ്റിൽ നിന്ന് യാത്രക്കാരന്റെ പേര് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാകും. ആ ലിസ്റ്റിലേക്ക് നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാരുടെ പേരുകൾ തിരഞ്ഞെടുക്കുക.

5. തത്കാൽ ഓട്ടോമേഷന്‍ ടൂൾ

തത്കാല്‍ ടിക്കറ്റ് ഉറപ്പാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യമാണ് തത്കാൽ ഓട്ടോമേഷന്‍ ടൂൾ. ക്രോം ബ്രൗസറിൽ IRCTC Tatkal Automation Tool ഡൗൺലോഡ് ചെയ്യുക. തുടര്ന്ന് നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുക, തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുൻപായി ‌‌‌‌ യാത്രക്കാരുടെ പേര്, വയസ്, ലിംഗം തുടങ്ങിയ വിശദാംശങ്ങൾ, യാത്ര തീയതി, പേയ്മെന്റ് മുൻ​ഗണനകൾ എന്നിവ നൽകാൻ തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോ​ഗിക്കുക. ഐആർസിടിസി അക്കൗണ്ടിൽ തത്കാൽ ബുക്ക് ചെയ്യുമ്പോൾ ലോഡ് ഡാറ്റ- Load Data എന്നതിൽ ക്ലിക്ക് ചെയ്താൽ ഇവിടെ നിങ്ങൾ നേരത്തെ ഓട്ടോമേഷൻ ടൂളിൽ നല്കിയ വിവരങ്ങൾ ലോഡ് ആകുന്നത് കാണാം. അടുത്ത പടി പണമടയ്ക്കുക എന്നത് മാത്രമാണ്. ഇത്രയും പെട്ടന്ന് കാര്യങ്ങൾ തീരുന്നതിനാൽ ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: indian railway train travel tips
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+