Search
  • Follow NativePlanet
Share
» » വന്ദേ ഭാരതിനെ ഓടിത്തോൽപ്പിക്കുമോ കാരക്കോറം എക്സ്പ്രസ്.. ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും വേഗമേറിയ ട്രെയിനുകൾ

വന്ദേ ഭാരതിനെ ഓടിത്തോൽപ്പിക്കുമോ കാരക്കോറം എക്സ്പ്രസ്.. ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും വേഗമേറിയ ട്രെയിനുകൾ

വന്ദേ ഭാരത് എന്നാൽ ട്രെയിൻ യാത്രകളുടെ മറുപേര് ആയി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ട്രെയിനുകളിൽ വേഗത്തിലും സൗകര്യത്തിലും വന്ദേ ഭാരത് എക്സ്പ്രസുകളുടെ പിന്നിലാണ് മറ്റെല്ലാ ട്രെയിനുകളും. വേഗത്തിലുള്ള യാത്രയും സുരക്ഷിതത്വവും സുഖവും നോക്കുമ്പോൾ ഇതിൽ പോയില്ലെങ്കിൽ നഷ്ടമെന്നുതന്നെ പറയാം. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രകളിൽ മണിക്കൂറുകൾ ലാഭിക്കാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് സാധിക്കും.

ഇന്ത്യക്കാർക്ക് വന്ദേ ഭാരത് എന്ന പോലെയാണ് പാക്കിസ്ഥാൻകാർക്ക് കാരക്കോറം എക്സ്പ്രസ്.
പാക്കിസ്ഥാനിലെ ഏറ്റവും വേഗമേറിയ യാത്രാ ട്രെയിന്‍. പാക്കിസ്ഥാൻ റെയിൽവേസിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ ഏറ്റവും പ്രധാന രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുകയും ആയിരക്കണക്കിന് യാത്രക്കാരെ ദിനംപ്രതി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു.

Vande Bharat vs Karakoram Express

കാരക്കോറം എക്സ്പ്രസ്

2002 ഓഗസ്റ്റ് 14 ന് സർവീസ് തുടങ്ങിയ കാരക്കോറം എക്സ്പ്രസിന് ഈ പേരു ലഭിച്ചത് വടക്കൻ പാകിസ്ഥാനിലെ കാരക്കോറം പർവതനിരകളിൽ നിന്ന് പ്രചോദനം നേടിയാണ്. പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യ നിദത്തിലാണ് കാരക്കോറം എക്സ്പ്രസ് ഓടിത്തുടങ്ങിയത്. കറാച്ചിക്കും ലാഹോറിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ 1,241 കിലോമീറ്റർ ദൂരമാണ് യാത്ര ചെയ്യുന്നത്. അനുയോജ്യമായ സാഹചര്യങ്ങളിൽ ഏകദേശം 17 മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കുന്നു.

കറാച്ചി-പെഷാവർ മെയിൻ ലൈനിൽ (ML-1) ആണ് ഈ ട്രെയിൻ കൂടുതലും സഞ്ചരിക്കുന്നത്, എന്നാൽ യാത്ര പൂർത്തിയാക്കാൻ ഷാഹ്ദാര ബാഗ്-സാംഗ്ല ഹിൽ, ഖനേവാൾ-വസീറാബാദ് ബ്രാഞ്ച് ലൈനുകളുടെ ഭാഗങ്ങളും ഉപയോഗിക്കുന്നു.

വന്ദേ ഭാരത്

2019 ഓഗസ്റ്റ് 15 നാണ് ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ട്രെയിന്‌ ന്യൂ ഡൽഹിക്കും വാരണാസിക്കും ഇടയിലാണ് ആദ്യ സർവീസ് നടത്തി. നിലവിൽ 16 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സര്‍വീസ് നടത്തുന്നത്.

കാരക്കോറം എക്സ്പ്രസ് പരമാവധി വേഗത

കാരക്കോറം എക്സ്പ്രസ് മണിക്കൂറിൽ ഏകദേശം 105 കിലോമീറ്റർ ആണ് സഞ്ചരിക്കാവുന്ന പരമാവധി വേഗത. ഇത് 13 ഇക്കണോമി കാരിയേജുകൾ, 4 എസി ബിസിനസ് കാരിയേജുകൾ, 1 പവർ വാൻ, 1 ലഗേജ് വാൻ എന്നിവയാണ് ഇതിനുള്ളത്.

വന്ദേ ഭാരത് എക്സ്പ്രസ് പരമാവധി വേഗത

നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ വന്ദേ ഭാരത് എക്സ്പ്രസ് സഞ്ചരിക്കുന്നു. 180 വരെ വേഗത കൈവകിക്കാൻ വന്ദേ ഭാരിന് സാധിക്കും. എന്നാല് കൂടാതെ നിരവധി റൂട്ടുകൾ ശരാശരി 130 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: train vande bharat express
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+