നിര്‍മ്മാണശൈലിതന്നെയാണ് ഈ ക്ഷേത്രത്തിന്റെ പ്രധാനആകര്‍ഷണഘടകം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കല്ലിലെ കൊത്തുപണികള്‍ കൊണ്ട് മനോഹരമാണ് ക്ഷേത്രത്തിലെ ഓരോ ഇഞ്ചും. കല്യാണി ചാലൂക്യ സാമ്രാജ്യത്തിലെ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണിതതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ശ്രീകോവില്‍, മണ്ഡപം, പ്രവേശനകവാടം എന്നിങ്ങനെയുള്ള പതിവ് ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.
അഞ്ച് തലയുള്ള ബ്രഹ്മയുടെ ചിത്രവും സൂര്യന്റെ ഇരട്ടച്ചിത്രവും കൊണ്ട് അലംകൃതമാണ് ക്ഷേത്രമണ്ഡപം. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ചെയ്തുവച്ചിരിക്കുന്ന പൂക്കളുടേതുള്‍പ്പെടെയുള്ള കൊത്തുപണികള്‍ അതിശയിപ്പിക്കുന്നവയാണ്. ഇതിന് തൊട്ടടുത്തായിട്ടാണ് താരാ ദേവിയുടെ പ്രതിഷ്ഠയുള്ള ബുദ്ധ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications