Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗാലിബോര്‍

പ്രകൃതിദൃശ്യങ്ങള്‍ക്കും മഹാശീറിനും പേരുകേട്ട ഗാലിബോര്‍

5

കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഗാലിബോര്‍. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഗാലിബോറിലേക്ക് ബാംഗ്ലൂരില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരമുണ്ട്. അര്‍ക്കാവതി നദി കാവേരിയുമായി ചേരുന്ന സംഗമസ്ഥാനത്തുനിന്നും പത്ത് കിലോമീറ്റര്‍ ദൂരത്താണ് സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട ഗാലിബോര്‍. അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്.

കാവേരി വന്യജീവി സങ്കേതത്തിനടുത്ത് നിബിഡവനത്തിലാണ് ഗാലിബോര്‍. ഫിഷിംഗ് ക്യാംപിന് പിന്‍വശത്തായുള്ള മലയുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ഗാലിബോര്‍ എന്ന് പേര് വന്നത്. ഗാലിബോര്‍, ഭീമേശ്വരി, ദൊഡ്ഡമക്കലി എന്നിങ്ങനെ മൂന്ന് ക്യാംപുകള്‍ ചേര്‍ന്നാണ് കാവേരി ഫിഷിംഗ് ക്യാംപ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഗാലിബോര്‍, ഭീമേശ്വരി എന്നീ രണ്ട് ക്യാംപുകള്‍  മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാറുള്ളത്. ഗാലിബോര്‍ ക്യാംപിലേക്ക് ഭീമേശ്വരിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട്.

എന്തുകൊണ്ട് സഞ്ചാരികള്‍ ഗാലിബോറിലേക്ക്?

ഫിഷിംഗില്‍ താല്‍പര്യമുള്ള തുടക്കക്കാര്‍ മുതല്‍ ഈ രംഗത്തെ പ്രൊഫഷണലുകള്‍ വരെ ഗാലിബോലെത്തുന്നു. അപൂര്‍വ്വ ഇനമായ മഹാശീര്‍ ആണ് മീന്‍പിടിക്കാനായെത്തുന്നവരുടെ ഇഷ്ട ഇര. ഇവയെ പിടിച്ചയുടന്‍ മീനുകളെ വെള്ളത്തിലേക്ക് തിരികെ വിടുകയാണ് ഇവിടത്തെ പതിവ്. കരമീന്‍, കാറ്റ്ഫിഷ് തുടങ്ങിയവയെയും ധാരാളം ചെറുമീനുകളെയും ഇവിടെ കാണാം. മീന്‍ പിടിച്ച ശേഷം ഒരു ഫോട്ടോയ്ക്ക് കൂടി പോസ് ചെയ്ത ശേഷമാണ് ഇവയെ തിരിച്ച് വെള്ളത്തിലേക്ക് വിടുക.

ഫിഷിംഗ് മാത്രമല്ല, വിവിധ തരത്തില്‍പ്പെട്ട പക്ഷിമൃഗാദികളെയും ഗാലിബൊറില്‍ കാണാന്‍ സാധിക്കും. ഏതാണ്ട് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതടക്കമുള്ള 220 ഓളം തരത്തിലുള്ള പക്ഷികള്‍ ഇവിടെയുണ്ട് എന്നാണ് കരുതപ്പെടുന്നത്. വിവിധതരം കൊക്കുകള്‍, താറാവുകള്‍, മീന്‍കൊത്തി, കഴുകന്‍, കുയില്‍, കടല്‍ക്കാക്ക, പൊന്മാന്‍, പ്രാപ്പിടിയന്‍ തുടങ്ങിയ പക്ഷികളെയാണ് ഇവിടെ സാധാരണയായി കാണാന്‍ സാധിക്കുക.

കാട്ടുപന്നി, ഓന്ത്, പുള്ളിപ്പുലി, മാന്‍, അണ്ണാന്‍, ആമ, മുതല തുടങ്ങിയ മൃഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും. മൂര്‍ഖന്‍, പെരുമ്പാമ്പ്, രാജവെമ്പാല, അണലി തുടങ്ങിയ വിഷപ്പാമ്പുകളുടെയും ആവാസസ്ഥലമാണ് ഗാലിബോര്‍ കാടുകള്‍.

ഗാലിബോറിലേക്ക്

ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് റോഡ് വഴി എത്തിച്ചേരാന്‍ എളുപ്പമാണ്. ബാംഗ്ലൂരില്‍ നിന്നും 110 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ മേക്കേദാടുവിനും ശിവനസമുദ്രത്തിനും സമീപത്താണ് ഗാലിബോര്‍. ജൂണ്‍ - ആഗസ്ത് മാസങ്ങളിലാണ് ഇവിടെ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്നത്. ഇക്കാലത്താണ് ഇവിടെ ഏറ്റവുമധികം ജലപ്പക്ഷികളെ കാണാന്‍ സാധിക്കുക.

ഗാലിബോര്‍ പ്രശസ്തമാക്കുന്നത്

ഗാലിബോര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗാലിബോര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗാലിബോര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ നിരവധി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഭീമേശ്വരി വരെ ബസ്സില്‍ യാത്രചെയ്യാം. തുടര്‍ന്ന് യാത്രചെയ്യുന്നതിനായി സ്വകാര്യവാഹനങ്ങള്‍, കാബ്‌സ് തുടങ്ങിയവ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മാണ്ഡ്യയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 73 കിലോമീറ്റര്‍ അകലത്തിലാണിത്. ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് സമീപത്തെ പ്രധാന സ്റ്റേഷന്‍. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും വന്നെത്തുന്നതിന് പ്രധാനമായും ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുകയാണ് അഭികാമ്യം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 146 കിലോമീറ്റര്‍ അകലത്തിലായാണ് ഗാലിബോര്‍ ഫിഷിംഗ് ക്യാംപ്. പ്രധാന രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസര്‍വ്വീസുകളുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്നും ഇവിടെയത്താന്‍ എളുപ്പമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City