Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാവേരി ഫിഷിംഗ് ക്യാംപ്

പ്രകൃതിയിലേക്കൊരു ഉല്ലാസയാത്രയ്ക്ക് കാവേരി ഫിഷിംഗ് ക്യാംപ്

6

തെക്കന്‍ കര്‍ണാടകത്തിലെ കനത്ത വനാന്തരങ്ങള്‍ക്ക് നടുവില്‍ ലാസ്യവതിയായി പരന്നൊഴുകുന്ന കാവേരിനദിയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാവേരി ഫിഷിംഗ് ക്യാംപ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന ശാന്തമായ കുറച്ച് സമയമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍, മറ്റൊന്നും ആലോചിക്കാനില്ല. കാവേരിനദിയുടെ ശാന്തമായ ഈ തീരത്തേക്കൊരു യാത്രയാവാം. സാഹസികതയ്ക്കും, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദങ്ങള്‍ക്കും ഇവിടെ ഇടമുണ്ട്. കാടിന്റെ എല്ലാ മനോഹാരിതയും ഒളിപ്പിച്ചുവച്ച് പ്രകൃതിയെ സ്‌നേഹിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുകയാണ് കാവേരി ഫിഷിംഗ് ക്യാംപ്.

തലസ്ഥാനനഗരമായ ബാംഗ്ലൂരില്‍ നിന്നും കൃത്യം 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ - കൊല്ലേഗാള നാഷണല്‍ ഹൈവേയുടെ സമീപത്താണ് കാവേരി ഫിഷിംഗ് ക്യാംപ് സ്ഥിതിചെയ്യുന്നത്. മാണ്ഡ്യ ജില്ലയിലെ ഹഗളൂരുവില്‍ ഇറങ്ങി 23 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്യാംപിലെത്താം. കര്‍ണാടക ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്ടാണ് കാവേരി ഫിഷിംഗ് ക്യാംപ് നോക്കിനടത്തുന്നത്.

ഫിഷിംഗ് ക്യാംപിനെക്കുറിച്ച് അല്‍പം

ഭീമേശ്വരി, ഗാലിബോര്‍, ദൊഡ്ഡമക്കലി എന്നിങ്ങനെയുള്ള മൂന്ന് ക്യാംപുകള്‍ ചേര്‍ന്നാണ് കാവേരി ഫിഷിംഗ് ക്യാംപ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഭീമേശ്വരി, ഗാലിബോര്‍ എന്നീ രണ്ട് ഫിഷിംഗ് ക്യാംപുകള്‍  മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാറുള്ളത്. ഗാലിബോര്‍ ക്യാംപിലേക്ക് ഭീമേശ്വരിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട്. ദൊഡ്ഡമക്കലിയിലേക്ക് ഭീമേശ്വരിയില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരമാണുള്ളത്. നഗരത്തില്‍ വളര്‍ന്നു ശീലിച്ചവര്‍ക്ക് ദുര്‍ഘടവും ഒരുപക്ഷേ പ്രാകൃതവുമായിത്തോന്നാനിടയുണ്ട് ഇവിടത്തെ കാഴ്ചകളും വഴികളും.

റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് തൊട്ടടുത്തുള്ളത്. മൈസൂരാണ് അടുത്തുള്ള റെയില്‍വേ ജംഗ്ഷന്‍. സ്വകാര്യവാഹനങ്ങളില്‍ വരുന്നതായിരിക്കും ഇവിടത്തെ കാഴ്ചകള്‍ സൗകര്യമായി കണ്ടാസ്വദിക്കുവാന്‍ നല്ലത്.

ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് താമസിക്കാനായി ക്യാംപില്‍ കുടിലുകളും ടെന്റുകളുമുണ്ട്. വലിയ ആര്‍ഭാടങ്ങളൊന്നും പുറത്തുനിന്നുള്ള കാഴ്ചയില്‍ തോന്നില്ലെങ്കിലും സ്വസ്ഥമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് ഈ കുടിലുകള്‍. ദൊഡ്ഡമക്കലിയിലേയും ഗാലിബോറിലെയും കുടിലുകള്‍ വൃത്തിയുള്ളതും മനോഹരമായി നോക്കിനടത്തുന്നതുമാണ്. വൈദ്യുതിവെളിച്ചമില്ലാത്ത ഇവിടെ സോളാര്‍ പാനലുകളാണ് വെളിച്ചത്തിനായി ഉപയോഗിക്കുന്നത്. ഡിസംബറിനും മാര്‍ച്ചിനും ഇടയിലുള്ള മാസങ്ങളാണ് കാവേരി ഫിഷിംഗ് ക്യാംപ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ഫിഷിംഗ് ക്യാംപില്‍

മഹാശീര്‍ മീനുകളെ പിടിക്കാന്‍ സാധിക്കുമെന്നതാണ് കാവേരി ഫിഷിംഗ് ക്യാംപിന്റെ പ്രത്യേകത. അപൂര്‍വ്വ ഇനമായ ഇവയെ പിടിച്ചയുടന്‍ വെള്ളത്തിലേക്ക് തിരികെ വിടുകയാണ് പതിവ്. അപൂര്‍വ്വ ഇനം മത്സ്യമാണെങ്കിലും കാവേരി ഫിഷിംഗ് ക്യാംപില്‍ ഇവയെ കൂട്ടം കൂട്ടമായി കാണാന്‍ സാധിക്കും. ഫിഷിംഗിനൊപ്പം കയാക്കിംഗ്, ട്രക്കിംഗ്, ചങ്ങാടത്തില്‍ ഒരു യാത്ര, മൗണ്ടന്‍ ബൈക്കിംഗ് എന്നിവയും സഞ്ചാരികള്‍ക്ക് കാവേരി ഫിഷിംഗ് ക്യാംപില്‍ ആസ്വദിക്കാം. തൊണ്ണൂറ്റിയഞ്ചോളം പക്ഷിവര്‍ഗ്ഗങ്ങളെയും കടലാമയെയും ഇവിടെ കാണാന്‍ സാധിക്കും. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒന്നു സ്വസ്ഥമാവാനാഗ്രഹിക്കുന്നവര്‍ക്ക് സംശയം കൂടാതെ തിരഞ്ഞെടുക്കാം കാവേരി ഫിഷിംഗ് ക്യാംപ്.

കാവേരി ഫിഷിംഗ് ക്യാംപ് പ്രശസ്തമാക്കുന്നത്

കാവേരി ഫിഷിംഗ് ക്യാംപ് ചിത്രങ്ങള്

കാവേരി ഫിഷിംഗ് ക്യാംപ് കാലാവസ്ഥ

കാവേരി ഫിഷിംഗ് ക്യാംപ്
23oC / 73oF
 • Light rain shower
 • Wind: ESE 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാവേരി ഫിഷിംഗ് ക്യാംപ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കാവേരി ഫിഷിംഗ് ക്യാംപ്

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ബസ്സുകളും സ്വകാര്യവാഹനങ്ങളും ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മാണ്ഡ്യയാണ് സമീപ റെയില്‍വേ സ്റ്റേഷന്‍. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും വന്നെത്തുന്നതിന് പ്രധാനമായും ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുകയാണ് നല്ലത്. ഇവിടേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 107 കിലോമീറ്റര്‍ അകലത്തിലായാണ് കാവേരി ഫിഷിംഗ് ക്യാംപ്. പ്രധാന രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jan,Mon
Return On
22 Jan,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jan,Mon
Check Out
22 Jan,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jan,Mon
Return On
22 Jan,Tue
 • Today
  Cauvery Fishing Camp
  23 OC
  73 OF
  UV Index: 8
  Light rain shower
 • Tomorrow
  Cauvery Fishing Camp
  22 OC
  72 OF
  UV Index: 3
  Moderate or heavy rain shower
 • Day After
  Cauvery Fishing Camp
  22 OC
  71 OF
  UV Index: 2
  Moderate or heavy rain shower