സിക്കീമിന്‍െറ പരമ്പരാഗത കലാ-കരകൗശല മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ 1957ലാണ് ഈ കേന്ദ്രം തുടങ്ങിയത്. കൈകൊണ്ട് നെയ്ത പുതപ്പുകള്‍, ഷാളുകള്‍,കാര്‍പ്പെറ്റുകള്‍, മരത്തില്‍ കൊത്തിയെടുത്ത കര കൗശല വസ്തുക്കള്‍ തുടങ്ങി വൈവിധ്യ പൂര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും. ഗാംഗ്ടോക്കിലാണ് ആസ്ഥാനമെങ്കിലും സിക്കീമിന്‍െറ വിവിധ ഭാഗങ്ങളിലായി 20ഓളം ശാഖകകളും സ്ഥാപനത്തിന് ഉണ്ട്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് വരെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം അനുവദിക്കുക. വര്‍ഷത്തില്‍ എല്ലാ ദിവസവും സെയില്‍സ് എമ്പോറിയം പ്രവര്‍ത്തിക്കുകയും ചെയ്യും.
ഫാംബോംഗ് ലോഹ് വന്യമൃഗ സങ്കേതം - അപൂര്‍വ ജൈവ ജീവ വ്യവസ്ഥയുടെ കലവറയാണ് ഗാംഗ്ടോക്കില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ നാഷനല്‍ പാര്‍ക്ക്. വിവിധ തരം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പുറമെ അപൂര്‍വയിനത്തില്‍ പെട്ട റോഡോഡെന്‍ഡ്രോണ്‍, കാട്ട് ഓര്‍ക്കിഡ് ചെടികളും ഇവിടെ കാണാം. ബാംബു,ഫേണ്‍,ഓക് മരങ്ങളും ഇവിടെ ധാരാളമായി വളരുന്നുണ്ട്.



Click it and Unblock the Notifications