ഗണപതിഫുലെയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ജയ്ഗഢ് ലൈറ്റ്ഹൗസും കോട്ടയും. പെനിന്‍സുലാര്‍ ടിപ്പിന്റെ മുകള്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന ലൈറ്റ് ഹൗസ് 180 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1832 ലാണ് നിര്‍മിച്ചത്. സിദ്ധബുറൂജിലാണ് ഈ ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. ഏകദേശം രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും ലൈറ്റ് ഹൗസ് നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയില്‍ ഏത് ദിവസം വേണമെങ്കിലും ഈ ലൈറ്റ് ഹൗസ് സന്ദര്‍ശിക്കാം. തൊട്ടടുത്തായി ചെറിയൊരു കുന്നിന്‍മുകളിലാണ് ജയ്ഗഢ് കോട്ട സ്ഥിതിചെയ്യുന്നത്. ഗണപതിഫുലെയില്‍നിന്നും ഏതാണ്ട് 35 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. പുറംചുമരുകള്‍ ശക്തമാണെങ്കിലും കോട്ട നാശത്തിന്റെ വക്കിലാണ്. കോട്ടയുടെ മുകളില്‍ നിന്നും നോക്കിയാല്‍ സംഗമേശ്വര്‍ നദി അറബിക്കടലുമായി സംഗമിക്കുന്ന മനോഹരമായ കാഴ്ച കാണാം.



Click it and Unblock the Notifications