ഗണപതിഫുലെയില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ ദൂരത്താണ് മാല്‍ഗുണ്ട് എന്ന ഗ്രാമം. പ്രശസ്ത മറാത്തി കവിയായ കേശവൂട്ടിന്റെ സ്ഥലമാണ് ഇത്. അദ്ദേഹത്തിന്റെ ഭവനം കുട്ടികള്‍ക്കുള്ള ഹോസ്റ്റലാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. കവിയുടെ സ്മരണയ്ക്കായി മറാത്തി സാഹിത്യ പരിഷത് സ്ഥാപിച്ച സ്മാരകം സമീപത്തായി കാണാം.
കേശവൂട് സ്മാരകം എന്നാണ് ഇതിന്റെ പേര്. മറാത്തി സഹിത്യത്തിന്റെ ചരിത്രം പറയുന്ന ഒരു മ്യൂസിയവും ഇവിടെ കാണാം. മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബസ്സിലോ സമീപ ടൗണുകളില്‍ നിന്നും ഓട്ടോറിക്ഷയിലോ ഇവിടെയെത്താം.



Click it and Unblock the Notifications