ഉത്തരകര്‍ണാകടയിലെത്തന്നെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് മഹാബലേശ്വരക്ഷേത്രം. ശിവലിംഗപ്രതിഷ്ഠയിലെ പ്രത്യേകതയും അതുമായി ബന്ധപ്പെട്ട ഐതിഹ്യവും തന്നെയാണ് ക്ഷേത്രത്തെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുന്നത്. പരമലിംഗം അല്ലെങ്കില്‍ ആത്മലിംഗരീതിയിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. കാശിയിലെ ശിവക്ഷേത്രത്തോളം തന്നെ പുണ്യമാണ് മഹാബലേശ്വര ക്ഷേത്രവുമെന്നാണ് വിശ്വാസം.
ഏഴ് പുണ്യ മുക്തിക്ഷേത്രങ്ങളിലൊന്നാണ് മഹാബലേശ്വര ക്ഷേത്രം. ദ്രാവിഡ വാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. വെളുത്ത ഗ്രാനൈറ്റാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.ഭൂമിയ്ക്കടിയിലായുള്ള സാളഗ്രാമത്തിലാണ് ആത്മലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്തിന്റെ ചെറിയൊരു അംശം മാത്രമേ പുറത്തേയ്ക്ക് കാണുകയുള്ളു, ഇതിലാണ് പൂജകള്‍ നടത്തുന്നത്.
ഇതിന് പുറമേ 1500 വര്‍ഷം പഴക്കമുള്ള കല്ലില്‍ത്തീര്‍ത്ത ശിവപ്രതിമയും ഇവിടത്തെ പ്രത്യേകതയാണ്. ഹൈന്ദവവിശ്വാസപ്രകാരം ബന്ധുക്കളുടെ മരണാനന്തരച്ചടങ്ങുകള്‍ക്കായി ഇവിടെയെത്തുന്നവരും ഏറെയുണ്ട്. ശിവലിംഗം ചെറുതായെങ്കിലും ദര്‍ശിയ്ക്കുന്നവര്‍ക്ക് അനുഗ്രഹലബ്ധിയുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവരാത്രിസമയത്ത് ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്.



Click it and Unblock the Notifications