ഗോമുഖിലെ രണ്ട് പ്രധാനപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങളാണ് നന്ദാവനവും തപോവനും. ഗംഗോത്രിയില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഇവ രണ്ടും സ്ഥിതിചെയ്യുന്നത്. മഞ്ഞുമലകളായ ശിവലിംഗ്, തലായ് സാഗര്‍, മേരു, ഭാഗീരഥി 3, സുദര്‍ശന്‍ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹരകാഴ്ചകള്‍ തരുന്നതാണ് നന്ദാവനും തപോവനും.
സടോപന്ത്, ഖാര്‍ചാകുണ്ഡ്, കാളിന്ദി ഖാല്‍, മേരു, കേദാര്‍ദാം തുടങ്ങിയ ട്രക്കിംഗ് കേന്ദ്രങ്ങളിലേക്കുള്ള ബേസ് ക്യാംപുകളായും നന്ദാവനും തപോവനും പ്രവര്‍ത്തിക്കുന്നു. റോക്ക് ക്ലൈംബിംഗും മൗണ്ടന്‍ ക്ലൈംബിഗുമാണ് ഇവിടത്തെ മറ്റു പ്രധാന പ്രവൃത്തികള്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിംനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.



Click it and Unblock the Notifications