മഹാരാജ് ഭഗവത് സിംങ്ജി തന്റെ പുത്രനായ യുവരാജ് ഭോജരാജിന് വേണ്ടി 1875 ല്‍ പണിതതാണ് റിവര്‍സൈഡ് പാലസ്. ഇരിപ്പിട സജ്ജീകരണമുള്ള മനോഹരമായ ഒരു പൂന്തോട്ടത്താല്‍ വലയം ചെയ്താണ് ഈ പാലസ് നിലകൊള്ളുന്നത്. ഇന്ന് ഈ ചരിത്രമേട ഒരു പൈതൃക ഹോട്ടലായി മാറിയിട്ടുണ്ട്.
ഭഗവാന്‍ സ്വാമി നാരായണ്‍ അക്ഷര്‍ ദേരിയുടെ ആദ്യ പിന്‍ഗാമിയായ സ്വാമി ഗുണാതീതാനന്ദയ്ക്ക് സമര്‍പ്പിതമായ പ്രസിദ്ധമായ ദേവാലയമാണിത്. ഈ മന്ദിരത്തിന്റെ ചുറ്റുവട്ടത്ത് തന്നെയാണ് സ്വാമിയുടെ സമാധി. ഒരുപാട് വിശ്വാസികള്‍ പൂജാദികര്‍മ്മങ്ങള്‍ക്കായി...
ഗൊണ്ടലില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള ഗോഘവതാറിലാണ് ദേശി ജീവന്‍ മന്ദിര്‍ സ്ഥിതിചെയ്യുന്നത്. പുണ്യപുരുഷനായ ദേശി ജീവന്റെ ജന്മനാടാണിത്. എല്ലാ വര്‍ഷവും ഗുജറാത്തി നവവത്സര ദിനത്തില്‍ ഈ മഹത് വ്യക്തിയുടെ ജന്മദിന വാര്‍ഷികം ആഘോഷിക്കാന്‍...
കാറുകളോട് അടങ്ങാത്ത ആവേശവും ആസക്തിയുമായിരുന്നു ഗൊണ്ടല്‍ രാജപരമ്പരയ്ക്ക്. കാണാന്‍ കൌതുകമുള്ള വിന്റേജ് കാറുകളുടെ ആകര്‍ഷകമായ ഒരു സമാഹാരം റിവര്‍സൈഡ് പാലസിന്റെ പരിസരത്തായി സന്ദര്‍ശകര്‍ക്ക് കാണാം. ഈ ഗാരേജ് ലോകപ്രസിദ്ധമാണ്.