കുമാരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം മാ താരാ താരിണിയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ശ്രീകോവിലുകളിലൊന്നാണ്. ഗോപാല്‍പൂരില്‍ നിന്ന് ഏതാനും കിലോമീറ്ററുകളകലെ ഋഷികുല്യ നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവിടേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. അമ്മ ദൈവത്തിന്റെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തര്‍ ഇവിടെയെത്തുന്നു.
ഈ ക്ഷേത്രത്തില്‍ രണ്ട് ദേവിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നു. മാ താരയും, മാ താരിണിയും. ആദി ശക്തിയുടെ പ്രത്യക്ഷപ്പെടലായാണ് ഇവരെ ആരാധിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തി പീഠങ്ങളിലൊന്നാണ് ഇവിടുത്തേത് എന്നും വിശ്വാസമുണ്ട്.ദേവിയുടെ വിഗ്രഹം സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 174 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയത്താം. സമീപനഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ടാക്സികള്‍ ലഭിക്കും.