ഗുല്‍മാര്‍ഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഡ്രുങ്ക്. റോക്ക് ക്ലൈംബിങ്ങിനും, മീന്‍പിടുത്തത്തിനും അവസരമുള്ള ഈ സ്ഥലം അടുത്തകാലത്ത് കണ്ടെത്തപ്പെട്ടതാണ്. ഏകദിന പിക്നിക്കുകള്‍ക്ക് യോജിച്ച സ്ഥലമാണിത്. ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളും ഇവിടെ കാണാവുന്നതാണ്. പാണ്ഡവന്മാരുടേതായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ അല്പം മലകയറിച്ചെന്നാല്‍ കാണാവുന്നതാണ്.
കൂടുതല്‍ സമയം ഇവിടെ തങ്ങണമെന്നുള്ളവര്‍ക്ക് താങ്മാര്‍ഗില്‍ ഹോട്ടലില്‍ മുറി വാടകക്കെടുക്കാം. ഡ്രുങ്കില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇവിടെ നിന്ന് താഴേക്ക് പോയാല്‍ ഫിറോസ്പൂര്‍ അരുവിയിലെത്താം.



Click it and Unblock the Notifications