India
Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാര്‍ഗില്‍

കാര്‍ഗില്‍ - കോട്ടകളുടെ മധ്യത്തില്‍

32

കാശ്മീര്‍ താഴ്വരയുടെ സുഗന്ധകാറ്റേറ്റ്, മലമുകളിലൂടെ നനുത്ത പഞ്ഞിക്കെട്ട് പോലെ ഒലിച്ചിറങ്ങുന്ന മഞ്ഞുമൂടിയ അരുവികളെ തലോടി ധീരയോദ്ധാവിനെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥലമാണ് കാര്‍ഗില്‍. ലഡാക്ക് മേഖലയില്‍ സ്ഥിതി  ചെയ്യുന്ന കാര്‍ഗിലിന് "ലാന്‍ഡ് ഓഫ് ആഗാസ് " എന്നും പേരുണ്ട്.

ഇവിടെ താമസിക്കുന്ന ഷിയാ മുസ്ലിംങ്ങളില്‍ നിന്നാണ് "കാര്‍ഗില്‍" എന്ന പേര് ലഭിക്കുന്നത്. ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയുള്ള ഈ മനോഹര മലയോര പട്ടണം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.  കശ്മീര്‍ താഴ്വരക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ കേന്ദ്രമായാണ് 1999ലെ  ഇന്ത്യാ-പാക്ക് യുദ്ധം നടന്നത്. കോട്ടകള്‍ എന്ന് അര്‍ഥം വരുന്ന കര്‍ എന്ന വാക്കില്‍ നിന്നും മധ്യത്തില്‍ എന്ന് അര്‍ഥം വരുന്ന ര്‍കില്‍ എന്ന വാക്കില്‍ നിന്നുമാണ് കാര്‍ഗില്‍ എന്ന വാക്ക് ഉണ്ടായത്.

ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍  കിടക്കുന്ന ഈ പ്രദേശത്തിന് എന്ത് കൊണ്ടും ചേരുന്ന പേരാണ് "കാര്‍ഗില്‍ അഥവാ കോട്ടകളുടെ ഇടയില്‍ സ്ഥിതി ചെയുന്ന സ്ഥലം". കാര്‍ഗിലിലെ  അതി സുന്ദരമായ താഴ്വരകളും, ആശ്രമങ്ങളും , കൊച്ചു കൊച്ചു പട്ടണങ്ങളുമെല്ലാം പ്രശസ്തമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ  പോലെ പ്രശസ്തമാണ് കാര്‍ഗിലിലെ ബുദ്ധമത വിഹാരങ്ങളായ സാനി മൊണാസ്ട്രി, മുള്‍ബെക് മൊണാസ്ട്രി , ശാര്‍ഗോലെ ബുദ്ധവിഹാരം തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്.

സാനി ഗ്രാമത്തിനടുത്ത് സ്ഥിതി ചെയുന്ന സാനി മൊണാസ്ട്രി പുരാതനവും, പ്രശസ്തവുമാണ്. മാര്‍പാ,നരോപ, പദ്മസംഭവ തുടങ്ങിയ ബുദ്ധമത ഗുരുക്കള്‍ സന്ദര്‍ശിച്ച ലോകത്തില്‍ ഇന്ന് സംരക്ഷിക്കപ്പെടുന്ന എട്ട് ബുദ്ധമത വിഹാരങ്ങളില്‍ ഒന്നാണ് ഇവിടം.  കുഷ രാജാവായ കനിഷ്ക ഒന്നാം നൂറ്റാണ്ടിലാണ് ഈ വിഹാരം പണി കഴിപ്പിച്ചത്. നൂറ്റി എട്ട് സ്തൂപങ്ങളില്‍ ഒരു താഴികക്കുടത്തിന്‍്റെ രൂപത്തിലുള്ള ഒരു സ്തൂപമാണ് ഇവിടെ  പ്രതിഷ്ഠ. ഇരുപതു അടി ഉയരമുള്ള സ്തൂപം "കനിക സ്തൂപം " എന്നും അറിയപ്പെടുന്നു.ആശ്രമത്തിന് പിറകിലെ മുറ്റത്താണ് ഇത് പ്രതിഷ്ഠിച്ചിട്ടുള്ളത്

പ്രശസ്തമായ ഒമ്പത് മീറ്റര്‍ ഉയരമുള്ള "ചിരിക്കുന്ന ബുദ്ധന്‍ " എന്ന് അറിയപ്പെടുന്ന ബുദ്ധ ശില്‍പ്പമാണ് മുള്‍ബെക് ആശ്രമത്തിന്‍്റെ ഏറ്റവും വലിയ ആകര്‍ഷണം. പാറയുടെ മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആശ്രമം സ്ഥിതി ചെയുന്നത്. ചില ബുദ്ധമത പ്രചാരകരാണ് ഈ ശില്‍പ്പം ഇവിടെയത്തെിച്ചത്.

കാര്‍ഗിലിന്‍െറ ഉപ ജില്ലയായ സാന്‍സ്കര്‍ സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. കടുത്ത മഞ്ഞു വീഴുമ്പോള്‍ ഏതാണ്ട് എട്ടു മാസം ഈ പ്രദേശം ഒറ്റപെട്ടു കിടക്കും . കര്‍ശആശ്രമം , സോങ്ങ്കുല്‍ ആശ്രമം ,സ്റ്റോങ്ങ് ഡേ മൊണാസ്ട്രി എന്നിവയും ഇവിടെയുണ്ട്.  സുരു താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഡ്രാംഗ് ഡ്രംഗ് ഗ്ളേസിയറാണ് മറ്റൊരു ആകര്‍ഷണം.

സമ്പന്നമായ ബുദ്ധമത വിഹാരങ്ങളിലൊന്നാണ് കര്‍ഷ മൊണാസ്ട്രി.  നൂറ്റി അമ്പതോളം സന്യാസിമാര്‍ക്ക് താമസ സൗകര്യമുള്ള ഇവിടെ നിരവധി പ്രാര്‍ഥനാ  മന്ദിരങ്ങളാണ് ഉള്ളത്. വനിതാ സന്യാസിനിമാര്‍ക്കായുള്ള മഠവും ഇവിടെയുണ്ട്.  രംഗ്ദും, ഫുഗ്ത്താല്‍, ഷാര്‍ഗോള്‍ എന്നിവയാണ് ഇവിടത്തെ മറ്റു പ്രമുഖ ബുദ്ധമത വിഹാരങ്ങള്‍.

ശ്രീനഗറിനടുത്താണ് കാര്‍ഗില്‍ സ്ഥിതിചെയുന്നത്, റോഡു മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെ എത്താം.  ശ്രീനഗറിലെ ഷേക്ക് ഉല്‍ ആലം വിമാനത്താവളമാണ് അടുത്ത വിമാനത്താവളം.  ഇവിടെ നിന്ന്  ഡല്‍ഹി , ഷിംല , മുംബൈ ,ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് വിമാന സര്‍വീസുകള്‍ ഉണ്ട്. 540 കിലോമീറ്റര്‍ അകലെയുളള ജമ്മുതാവിയാണ് ഏറ്റവുമടുത്ത റെയില്‍വേസ്റ്റേഷന്‍.  ഇവിടെ നിന്ന്  തിരുവനന്തപുരം , ചെന്നൈ , ബാംഗ്ളൂര്‍ ,ഡല്‍ഹി തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സി വാഹനങ്ങളുടെ സേവനം ലഭ്യമാണ്. ലെയില്‍ നിന്നും ശ്രീനഗറില്‍ നിന്നും ബസ് സര്‍വീസുകളും ഉണ്ട്. പൊതുവെ തണുപ്പേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് കാര്‍ഗിലില്‍ അനുഭവപ്പെടാറ്.  തണുപ്പ്കാലത്ത് മഞ്ഞ് വീണ് കാര്‍ഗിലിലേക്കുള്ള പാത അടഞ്ഞ് കിടക്കും. -48 ഡിഗ്രി വരെ ഈ സമയത്ത് താപനില താഴാറുണ്ട്. ഈ സമയം സന്ദര്‍ശനം നിര്‍ബന്ധമായും ഒഴിവാക്കണം. വേനല്‍ കാലം അഥവാ മെയ് മുതല്‍ ജൂണ്‍ വരെയാണ് സന്ദര്‍ശനത്തിന്‍െറ അനുയോജ്യസമയം.

കാര്‍ഗില്‍ പ്രശസ്തമാക്കുന്നത്

കാര്‍ഗില്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാര്‍ഗില്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കാര്‍ഗില്‍

 • റോഡ് മാര്‍ഗം
  ലെഹില്‍ നിന്നും ശ്രീനഗറില്‍ നിന്നും കാര്‍ഗിലിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. ശ്രീനഗറിലേക്ക് ജമ്മുവില്‍ നിന്നും ദല്‍ഹിയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നുമെല്ലാം ബസുകള്‍ ലഭിക്കും. ജമ്മുകശ്മീര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ബസുകളും ധാരാളം സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജമ്മുതാവിയാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. 540 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. ചെന്നൈ,തിരുവനന്തപുരം,ദല്‍ഹി,ബാംഗ്ളൂര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് കാര്‍ഗിലിലേക്ക് ടാക്സി,ജീപ്പ് വാഹനങ്ങള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  206 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറാണ് അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാനസര്‍വീസുകള്‍ ഉണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് കാര്‍ഗിലിലേക്ക് ടാക്സി വാഹങ്ങള്‍ ലഭ്യമാണ്. വിദേശയാത്രികര്‍ ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് ആദ്യം എത്തേണ്ടത്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Aug,Tue
Return On
17 Aug,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
16 Aug,Tue
Check Out
17 Aug,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
16 Aug,Tue
Return On
17 Aug,Wed