സമാന്തര ശിവലിംഗമുള്ള ഇന്ത്യയിലെ ഏക ശിവ ക്ഷേത്രമെന്നതാണ് മഹാകാലേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകത. ഗുര്‍ദാസ് പൂരില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയുള്ള കലാനൗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കളങ്കമില്ലാത്ത ഹൃദയത്തോടെ വന്ന് ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ആഗ്രഹം ഭഗവാന്‍ ശിവന്‍ പൂര്‍ത്തീകരിച്ചു കൊടുക്കുമെന്നാണ് വിശ്വാസം. മഹാശിവരത്രി നാളില്‍ വലിയ ആഘോഷങ്ങളാണ് ഇവിടെ നടക്കുക.
പാലാഴി കടഞ്ഞപ്പോഴുണ്ടായ വിഷം ലോക രക്ഷയെ കരുതി ശിവന്‍ കുടിച്ചുവെന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ കഴുത്തിന് നീല നിറം ഉണ്ടാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ സന്ദര്‍ശനത്തിന് എത്താറുണ്ട്. കാബുകളും പൊതു, സ്വകാര്യ ബസുകളും ഇവിടേയ്‌ക്കെത്താന്‍ ലഭിക്കും.



Click it and Unblock the Notifications