ശാസ്ത്രത്തിന്റെ അദ്ഭുതലോകം കണ്ട് അമ്പരക്കാം ഭാരതസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയങ്ങളില്‍ പ്പെടുന്ന 27 ശാസ്ത്ര കേന്ദ്രങ്ങളിലൊന്നാണിത്. വിദ്യാര്‍ഥികളുടെയിടയിലും ശാസ്ത്രസമൂഹത്തിന്റെയിടയിലും പേര് കേട്ട് സ്ഥലമാണ് ഇത്. നിങ്ങളുടെ കൂടെ കുട്ടിയുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇവിടെ സന്ദര്‍ശിക്കണം.
നിരവധി പ്രദര്‍ശനങ്ങളും, ശാസ്ത്രമേളകളും, കാമ്പുകളും സെമിനാറുകളും നടക്കാറുണ്ട്. ഗുവാഹതിയുടെ പ്രാന്തപ്രദേശമായ ഖനാപാര ജവഹര്‍നഗറിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഇവിടെയെത്താന്‍ കഴിയും. 1994ലാണ് ഇത് ആവിഷ്കരിച്ചത്.
ശാസ്ത്രത്തെ ലളിതമായി വിശദീകരിക്കാനുതകുന്ന നിരവധഇ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, രേഖകള്‍ എന്നിവ ഇവിടെയുണ്ട്. പ്രീ ഹിസ്റ്റോറിക് പാര്‍ക്, ത്രീഡി സയന്‍സ് സിനിമകള്‍, മിറര്‍ മാജിക, ശാസ്ത്ര മേളകള്‍, ശലഭ മൂല, ഡിജിറ്റല്‍ പ്ലാനറ്റേറിയം, നിരവധി അക്വേറിയങ്ങള്‍ എന്നിവയാണ് ഇവിടത്തെ മറ്റ് പ്രധാന ആകര്ഷണങ്ങള്.