നഗര മധ്യത്തിലെ മനോഹര തടാകം നഗരമധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ് തടാകം ഹില്‍സ്റ്റേഷന്റെ അഭിമാനമാണ്. ഈ സ്ഥലത്തെത്തുകയാണെങ്കില്‍ ഹഫ്‌ളോങ് തടാകം സന്ദര്‍ശിക്കാതെ പോകാന്‍ സാധിക്കില്ല. ആസ്സാമിലെ ഏറ്റവും വലിയ പ്രകൃതിദത്ത ജല സംഭരണികളിലൊന്നാണിത്. ഇതിന്റെ സൗന്ദര്യം കാരണം ആസ്സാമിന്റെ സ്‌കോട്‌ലാന്‍ഡ് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.
ഹഫ്‌ളോങ് തടാകത്തില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഹഫ്‌ളോങ് നഗരത്തിന്റെയും സമീപത്തുള്ള മലനിരകളുടെയും ഭംഗി ആസ്വദിക്കാന്‍ ബോട്ടിങ്ങിലൂടെ കഴിയും. നഗരം ഇപ്പോഴുംമലിനീകരണമുക്തമായതിനാല്‍ ഹഫ്‌ളോങ് തടാകത്തിലൂടെയുള്ള ബോട്ടിങ് തെളിഞ്ഞ ആകാശത്തിന്റെ മനോഹാരിത ആസ്വദിക്കാനുള്ള അവസരം നല്‍കും.
ഹില്‍ സ്റ്റേഷന്റെ മധ്യത്തിലാണ് ഹഫ്‌ളോങ് തടാകം സ്ഥിതി ചെയ്യുന്നത്. കുറച്ച് ദിവസം ഇവിടെ താമസിക്കാന്‍ സമയം കണ്ടെത്തിയാല്‍ സന്ദര്‍ശകര്‍ക്ക് ഹഫ്‌ളോങിന്റെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ അവസരം ലഭിക്കും.



Click it and Unblock the Notifications