അന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന ചത്വരത്തിന് പുറത്തായിട്ടാണ് ആനപ്പന്തിയുള്ളത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ആനകള്‍ക്കുള്ള വിശ്രമസ്ഥലമായിരുന്നു ഇത്. ഇന്തോ - ഇസ്ലാമിക് വാസ്തുവിദ്യാ രീതി സമന്വയിപ്പിച്ചാണ് ആനപ്പന്തി നിര്‍മ്മിച്ചിരിക്കുന്നത്. 11 വിശാലമായ മുറികളായിട്ട് ഇത് വിഭജിച്ചിട്ടുണ്ട്. മുകള്‍ത്തട്ട് ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നു.
ഇവയില്‍ പത്തെണ്ണത്തിന്റെ മുകളിലും ഇഷ്ടികയും ചാന്തും ചേര്‍ത്ത് വിശാലമായ താഴികക്കുടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിവിധ ആകൃതിയിലാണ് ഈ താഴികക്കുടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നടുക്കുള്ളതിന് മുകളിലായി നിര്‍മ്മിച്ചിരിക്കുന്നത് താഴികക്കുടങ്ങളില്‍ നിന്നും വ്യത്യസ്തമായ ആകൃതിയിലാണ്. ആനകളെ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ നടക്കുമ്പോള്‍ സംഗീതജ്ഞര്‍ക്കും ബാന്റ് ട്രൂപ്പിനും ഇരിക്കാന്‍ പറ്റുന്ന രീതിയിലാണ് ഇത് പണിതിരിക്കുന്നത്.
ആനകളെ കെട്ടിയിടാനുള്ള ഇരുമ്പ് കൊളുത്തുകള്‍ മുറികള്‍ക്കുള്ളിലെ തട്ടില്‍ കാണാന്‍ കഴിയും. ആനപ്പാപ്പാന്മാര്‍ ആനപ്പന്തിയിലേയ്ക്ക് പ്രവേശിക്കാനായി ഉപയോഗിച്ചിരുന്ന കവാടങ്ങള്‍ ഓരോ മുറികളും അവസാനിക്കുന്നിടത്ത് കാണാം.



Click it and Unblock the Notifications