Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » അനെഗൊണ്ടി

അനെഗൊണ്ടി, ഹംപി

84

തുംഗഭദ്രനദിയുടെ വടക്കന്‍ തീരത്ത് ഹംപിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് അനെഗൊണ്ടിയെന്ന സ്ഥലം. വിജയനഗരസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഇത്. ഹംപിയേയ്ക്കാള്‍ പഴക്കമുണ്ട് ഈ നഗരത്തിന്. രാമായണത്തില്‍ വാനര രാജാവായ സുഗ്രീവന്‍ ഭരിച്ചിരുന്ന കിഷ്‌കിന്ധ സാമ്രാജ്യം യഥാര്‍ത്ഥത്തില്‍ അനെഗൊണ്ടിയാണെന്നാണ് പറയുന്നത്. ഹനുമാന്‍ ജനിച്ചസ്ഥലമെന്ന് പറയപ്പെടുന്ന ആഞ്ജനേയ ഹില്‍ ആണ് ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണം.

അനെഗൊണ്ടിയില്‍ ചെന്നിട്ട് ആഞ്ജനേയ ഹില്‍ കണ്ടില്ലെന്ന് പറഞ്ഞാല്‍ അത് തീരാനഷ്ടമാകും. അതിനാല്‍ ഇവിടംകൂടി കാണാന്‍ കഴിയുന്ന രീതിയില്‍ വേണം യാത്രയുടെ പദ്ധതി തയ്യാറാക്കേണ്ടത്.സ്വച്ഛന്ദമായ അന്തരീക്ഷമാണ് അനെഗൊണ്ടിയിലേത്. ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പ്രൊജക്ട്, ദി കിഷ്‌കിന്ധ ട്രസ്റ്റ് എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ലഭ്യമാകും. ഇപ്പോള്‍ തുംഗഭദ്ര നദിയില്‍ ഒരു പാലം പണിതുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികള്‍ക്ക് അനെഗൊണ്ടിയില്‍ എത്താന്‍ കഴിയും.

താല്‍പര്യമുള്ളവര്‍ക്ക് ഈ ഭാഗത്ത് തുംഗഭദ്രയില്‍ വട്ടത്തോണിയില്‍ ഒരു യാത്രയുമാകാം.ഗഗന്‍ പാലസ്, പമ്പ സരോവര ലക്ഷ്മി ക്ഷേത്രം, ശ്രീകൃഷ്ണദേവരായ സമാധി, അനെഗൊണ്ട് കോട്ട കവാടം, ഏഴ് തലയുള്ള പാമ്പിന്റെ ശില്‍പം തുടങ്ങിയവയാണ് അനൊഗൊണ്ടിയിലെ ആകര്‍ഷണങ്ങള്‍. കൂടാതെ ലോര്‍ഡ് ഗവി രംഗനാഥ ക്ഷേത്രം, ഗണേശ ക്ഷേത്രം, ചിന്താമണി ശിവക്ഷേത്രം, ഹുച്ചെയപ്പന മഠം, ജൈനക്ഷേത്രം എന്നിവയും കണ്ടിരിക്കേണ്ടവ തന്നെ. ആഞ്ജനാദ്രി ഹില്ലിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ഇവ സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri