ഹേമകുട കുന്നിന് താഴെയായിട്ടാണ് ശശിവേകലു ഗണേശ ക്ഷേത്രമുള്ളത്. 8അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശശിവേകലു എന്നുവെച്ചാല്‍ കടുക് മണിയെന്നാണ് അര്‍ത്ഥം. രണ്ടര മീറ്ററോളം ഉയരമുള്ള ഒരു പീഠത്തിലാണ് ഈ ഗണേശനെ പണിത് ഇരുത്തിയിട്ടുള്ളത്. പതിവിലേറെ ഭക്ഷണം കഴിച്ചപ്പോള്‍ വയറു പൊട്ടാതിരിക്കാന്‍ ഒരു പാമ്പിനെ പിടികൂടി വയറ് മുറുക്കികെട്ടിയിരിക്കുന്ന രീതിയിലാണ് ഗണേശവിഗ്രഹം.
ഭക്ഷണം നിറഞ്ഞ് ഉരുണ്ടിരിക്കുന്ന വയറിന്റെ ആകൃതികൊണ്ടാണ് ശശിവേകലു ഗണേശ എന്നു വിളിക്കുന്നത്. ഒറ്റക്കല്ലിലാണ് വിഗ്രഹം പണിതിരിക്കുന്നത്. ഒരു വലിയ പീഠത്തില്‍ ഇരുത്തിയ നിലയിലാണ് നിര്‍മ്മാണം. ഒരു കൂടാരത്തിനകത്തായിട്ടാണ് വിഗ്രഹമുള്ളത്. അതിന്മേലുള്ള ലിഖിതങ്ങള്‍ പ്രകാരം എഡി 1506ല്‍ ചന്ദ്രഗിരിയില്‍ നിന്നുള്ള ഒരു വ്യാപാരിയാണ് ഈ കൂടാരം പണിതിരിക്കുന്നത്. വിജയനഗരസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന രാജ നരസിംഹ രണ്ടാമനോടുള്ള ആദരസൂചകമായിട്ടാണ്രേത വ്യാപാരി ഈ കൂടാരം പണികഴിപ്പിച്ചത്.



Click it and Unblock the Notifications