ഹംപിയിലെത്തുന്ന ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ് ആഞ്ജനേയ ക്ഷേത്രം. ആഞ്ജനേയനാണ് (ഹനുമാന്‍) ഇവിടത്തെ പ്രതിഷ്ഠ. കോദണ്ഡരാമക്ഷേത്രത്തിന് പിന്‍ഭാഗത്തായിട്ടാണ് ആഞ്ജനേയ ക്ഷേത്രം. പ്രാര്‍ത്ഥനാനിരതനായി ഇരിക്കുന്ന രീതിയിലാണ് ഹനുമാന്റെ വിഗ്രഹം. ഇതുതന്നെയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന് പുറത്തുള്ള ചുവരുകളില്‍ കാവിനിറത്തിലും വെളുത്തനിറത്തിലുമായി അടയാളങ്ങള്‍ കാണാം. ക്ഷേത്രമുറ്റത്ത് എത്തുന്നതിന് മുമ്പേ സര്‍പ്പങ്ങളുടെ കല്‍രൂപങ്ങള്‍ ഒരു അത്തിമരത്തിന് ചുറ്റിലുമായി വച്ചിരിക്കുന്നത് കാണാം. കാലത്തും വൈകീട്ടുമാണ് ഇവിടെ നട തുറക്കലും പൂജകളും നടക്കുന്നത്. ഈ സമയത്ത് സന്ദര്‍ശകര്‍ക്ക് ഉള്ളില്‍ കയറാം.



Click it and Unblock the Notifications