ബ്രഹ്മകുണ്ഡ് എന്ന പേരിലാണ് ഹര്‍കി കി പൗരി പ്രസിദ്ധമായി അറിയപ്പെടുന്നത്. ഹരിദ്വാറിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ്, തീര്‍ത്ഥാടക ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഹര്‍കി കി പൗരി. ഗംഗാനദിക്കരയിലാണ് ഹര്‍കി കി പൗരി. ഗംഗാനദിക്കരയില്‍ പ്രാര്‍ത്ഥനാനിരതനായ സഹോദരന്‍ ഭര്‍തൃഹരിക്കുവേണ്ടി സാക്ഷാല്‍ വിക്രമാദിത്യനാണ് ഹര്‍കി കി പൗരി നിര്‍മിച്ചത് എന്നാണ് വിശ്വാസം. വേദകാലഘട്ടത്തില്‍ ശിവനും വിഷ്്ണുവും ഇവിടെ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
സൃഷ്ടിദേവനായ ബ്രഹ്മാവ് ഇവിടെ യ്യജ്ഞം നടത്തിയതായും വിശ്വാസികള്‍ കരുതുന്നു. പാപനാശിനിയാണ് ഇവിടത്തെ ജലം എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് എന്നുവിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്താണ് ഗംഗാനദി ഒഴുകിയെത്തുന്നത്. അസ്ഥിവിസര്‍ജ്ജനത്തിനും മുണ്ഡനത്തിനുമായി വിശ്വാസികള്‍ ഇവിടെയത്തുന്നു.



Click it and Unblock the Notifications