ഹരിഹരേശ്വറിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഹരിഹരേശ്വര്‍ ബീച്ച്. ചെറിയ ചെറിയ യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മനോഹരമായ ഈ ബീച്ച്. വെളുത്ത മണല്‍ നിറഞ്ഞ മൃദുവായതും വൃത്തിയുളളതുമായ തീരമാണ് ഹരിഹരേശ്വര്‍ ബീച്ചിന്റെ പ്രത്യേകത. അറബിക്കടലിന്റെ മനോഹരിത ആസ്വദിക്കാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഹരിഹരേശ്വര്‍ ബീച്ച്. സമീപത്തായുള്ള ഹരിഹര്‍ കുന്നുകളാണ് ബീച്ചിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം.
വാട്ടര്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കായി കടലില്‍ കളിക്കാനും വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിംഗിനും ബോട്ടിംഗിനുമുള്ള സൗകര്യങ്ങളും ഹരിഹരേശ്വര്‍ ബീച്ചിലുണ്ട്. ഒക്‌ടോബറിനും മാര്‍ച്ചിനുമിടയിലുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വൃത്തിയുള്ളതും ഒപ്പം തന്നെ അതിമനോഹരവുമാണ് ഹരിഹരേശ്വര്‍ ബീച്ച്. അതുകൊണ്ട് തന്നെ കുടംബമായെത്തി അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇവിടം.



Click it and Unblock the Notifications