Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹര്‍സില്‍

ഹര്‍സില്‍ - ശാന്തസുന്ദരമായ ഗ്രാമഭംഗി

9

ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമമാണ്‌ ഹര്‍സില്‍. സമുദ്രനിരപ്പില്‍ നിന്ന്‌ 2620 മീറ്റര്‍ ഉയരത്തിലാണ്‌ ഹര്‍സില്‍ സ്ഥിതി ചെയ്യുന്നത്‌. ഉത്തരകാശിയില്‍ നിന്ന്‌ 72 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിനെ തൊട്ടുരുമി ഭഗീരഥി നദി ഒഴുകുന്നു.

സത്യയുഗത്തില്‍ നദീദേവതമാരായ ഭഗീരഥിയും ജലന്ധരിയും തമ്മില്‍ വാഗ്വാദം ഉണ്ടായി. രണ്ടുപേരില്‍ ആര്‍ക്കാണ്‌ കൂടുതല്‍ പ്രാധാന്യം എന്നതായിരുന്നു തര്‍ക്കവിഷയം. ഇതുകണ്ട വിഷ്‌ണു ഭഗവാന്‍ (ഹരി) ശിലാരൂപം പ്രാപിച്ച്‌ ഇവരുടെ കോപം സ്വീകരിച്ചു എന്നുമാണ്‌ വിശ്വാസം. ഈ വിശ്വാസത്തില്‍ നിന്നാണ്‌ ഈ ഗ്രാമത്തിന്‌ ഹര്‍സില്‍ അഥവാ ഹരിശില എന്ന പേര്‌ ലഭിച്ചത്‌. ഈ സംഭവത്തിന്‌ ശേഷം രണ്ട്‌ നദികളും മുന്‍പത്തേതിനേക്കാള്‍ ശാന്തമായാണ്‌ ഒഴുകുന്നതെന്നും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

നാല്‌ പ്രമുഖ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഗംഗോത്രിക്ക്‌ സമീപമാണ്‌ ഹര്‍സില്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ പ്രശസ്‌തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. ഹര്‍സിലില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെയുള്ള ഗംഗോത്രി ദേശീയ ഉദ്യാനം, മുഖ്‌ബാ ഗ്രാമം എന്നിവ അവയില്‍ ചിലതാണ്‌. 1973ല്‍ സ്ഥാപിതമായ ഡിഫന്‍സ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ലബോറട്ടറി സന്ദര്‍ശിക്കുന്നതിനും ധാരാളം സഞ്ചാരികള്‍ ഹര്‍സിലില്‍ എത്തുന്നുണ്ട്‌.

ഹര്‍സില്‍ ഒരു ചെറിയ ഗ്രാമം ആയതിനാല്‍ ഇവിടെ വിമാനത്താവളമോ റെയില്‍വെ സ്‌റ്റേഷനോ ഇല്ല. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡമിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌. ഋഷികേശാണ്‌ ഏറ്റവും അടുത്ത്‌ സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്‌റ്റേഷന്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്‌റ്റംബര്‍, നവംബര്‍ മാസങ്ങളിലുമാണ്‌ ഇവിടെ സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്‌.

ഹര്‍സില്‍ പ്രശസ്തമാക്കുന്നത്

ഹര്‍സില്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹര്‍സില്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹര്‍സില്‍

  • റോഡ് മാര്‍ഗം
    റോഡ്‌ മാര്‍ഗ്ഗവും ഹര്‍സിലില്‍ എത്തിച്ചേരാന്‍ കഴിയും. ഉത്തരകാശി, ഡെറാഡം, ബര്‍കോട്ട്‌, ന്യൂഡല്‍ഹി, ഋഷികേശ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഹര്‍സിലേക്ക്‌ ബസ്‌ സര്‍വ്വീസുകള്‍ ഉണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഋഷികേശ്‌ റെയില്‍വെ സ്‌റ്റേഷനാണ്‌ ഹര്‍സിലിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ 239 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌. റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ ടാക്‌സിയില്‍ ഹര്‍സിലില്‍ എത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹര്‍സിലിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡമിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌. എയര്‍പോര്‍ട്ടില്‍ നിന്ന്‌ 253 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹര്‍സിലില്‍ എത്തിച്ചേരാം. ഇവിടെ നിന്ന്‌ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പതിവായി വിമാന സര്‍വ്വീസുകളുണ്ട്‌. ജോളി ഗ്രാന്റ്‌ വിമാനത്താവളത്തില്‍ നിന്ന്‌ ഹര്‍സിലിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu