ഹൊന്നേമാര്‍ഡുവില്‍ തീര്‍ത്ഥാടകര്‍ക്കു പ്രിയപ്പെട്ട ഒരിടമാണ് കലാസി. ഇരട്ടക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന നീലകണ്‌ഠേശ്വര ക്ഷേത്രവും മല്ലികാര്‍ജ്ജുനക്ഷേത്രവുമാണ് ഈ പ്രിയത്തിന് പിന്നില്‍. സാഗരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സൊറാബ് റോഡ് വഴി ഇവിടെനിന്നും ജോഗ്ഫാള്‍സിലെത്താനും എളുപ്പമാണ്. ഹൊയ്‌സാല വാസ്തുവിദ്യാരീതിയാണ് ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ജങ്കാണ രാജാവും പുത്രന്‍ ദക്കാണയുമാണ് ഈ ശിവ്വക്ഷേത്രങ്ങള്‍ നിര്‍മിച്ചതെന്ന് കരുതുന്നു. ഗര്‍ഭഗൃഹവും രംഗണമണ്ഡപവും ശുകനാസിയും ബസവമണ്ഡപവും ചേര്‍ന്ന മല്ലികാര്‍ജ്ജുനക്ഷേത്രമാണ് കൂട്ടത്തില്‍ വലുത്. മൂന്ന് ദിശകളിലായുള്ള മൂന്ന് വാതായനങ്ങളിലൂടെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഇവിടെനിന്നും മുപ്പത് അടി അകലത്തിലായാണ് നീലകണ്‌ഠേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമാനമായ നിര്‍മാണരീതിയാണ് ഇവിടെയും കാണാന്‍ സാധിക്കുക. നീലകണ്‌ഠേശ്വരക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളില്‍ കാണുന്ന ഗോപുരവും കാണികള്‍ക്ക് പ്രിയം പകരുന്ന ഒന്നാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഭുവനേശ്വരീദേവിയുടെ പ്രതിമയും ഹൊയ്‌സാല രാജവംശത്തിന്റെ അടയാലങ്ങളും കാണാം.



Click it and Unblock the Notifications