ചൗഡേശ്വരി ദേവിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന സിംഗന്ദൂര്‍ ഹൊന്നേമാര്‍ഡു പ്രദേശത്തെ ഒരുപ്രധാനപ്പെട്ട ആകര്‍ഷകകേന്ദ്രമാണ്. കള്ളത്തരത്തില്‍നിന്നും കവര്‍ച്ചയില്‍നിന്നും പ്രദേശത്തെ സംരക്ഷിച്ചുനിര്‍ത്തുന്നത് ദേവി ചൗഡേശ്വരിയാണ് എന്നാണ് ഭക്തരുടെ വിശ്വാസം. ഈ ക്ഷേത്രം തന്നെയാണ് ഇവിടെയത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയം പകരുന്നത്. മറ്റ് കച്ചവടവസ്തുക്കളോ ഷോപ്പിംഗിനുള്ള സാധ്യതകളോ ഇവിടെയില്ല.
സംക്രാന്തി കാലത്തെ ജാത്രയാണ് ഇവിടത്തെ പ്രധാനപ്പെട്ട ഉത്സവം. നിരവധി ഭക്തര്‍ ഇക്കാലത്ത് ഇവിടെയെത്തിച്ചെരുന്നു. ഈ സമയത്ത് ക്ഷേത്രത്തിനകത്ത് കടക്കണമെങ്കില്‍ പ്രത്യേക പാസ് കൂടിയേ തീരൂ. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ചൗഡേശ്വരീദേവിയെ ദര്‍ശിക്കാനുള്ള പാസുകള്‍ ലഭ്യമാകുക. ശരാവതി നദി കടന്ന് കാട്ടിലൂടെ സഞ്ചരിച്ചുവേണം യാത്രക്കാര്‍ ചൗഡേശ്വരി ദേവിയുടെ ക്ഷേത്രത്തിലെത്താന്‍.



Click it and Unblock the Notifications