ഹോഷങ്കബാദിലെ ഒരു പ്രധാന ആകര്‍ഷണമാണ് രാംജി ബാബ സമാധി. രാംജി ബാബ എന്ന സന്യാസിവര്യന്‍റെ പ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. വര്‍ഷം തോറും തദ്ദേശീയരായ ആളുകള്‍ ഇവിടെ ഒരു മാസം നീണ്ടുനില്ക്കുന്ന മേള സംഘടിപ്പിക്കുന്നു. അനേകം വിശ്വാസികള്‍ ഇവിടം സന്ദര്‍ശിക്കാനായെത്തുന്നു.
ഹോഷങ്കാബാദിലെ ആത്മീയ തല്‍പരരായ ജനങ്ങളാണ് ഈ കേന്ദ്രം മുന്നോട്ട് കൊണ്ടുപോകുന്നത്. സംസ്ഥാനത്തിനകത്ത് നിന്ന് മാത്രമല്ല പുറത്ത് നിന്നും ഒരുപാടാളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നത് രാംജി ബാബയുടെ പ്രസിദ്ധിയെയാണ് കാണിക്കുന്നത്. രാംജി ബാബ സമാധി ഹോഷങ്കാബാദിന്‍റെ സൗന്ദര്യം കൂട്ടുന്നതിനൊപ്പം ഇവിടുത്തെ വാര്‍ഷികോത്സവം ഏറെ സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications