സാഞ്ചി - ബുദ്ധസംസ്കാരത്തിന്‍റെ കവാടം

ഹോം » സ്ഥലങ്ങൾ » സാഞ്ചി » ഓവര്‍വ്യൂ

മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ സ്തൂപങ്ങള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍ തുടങ്ങിയവയാണ് സാഞ്ചിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കായി സാഞ്ചി ഒരുക്കിവെക്കുന്നത്.

ചരിത്രത്തിലൂടെ

നിരവധി ബുദ്ധസ്തൂപങ്ങള്‍ ഉള്ളതുകൊണ്ട്, ആളുകള്‍ ശ്രീബുദ്ധന്റെ സ്ഥലമാണ് എന്ന് സാഞ്ചിയെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. ശ്രീബുദ്ധന്‍ തന്റെ ജീവിതക്കാലത്ത് ഒരിക്കല്‍ പോലും സാഞ്ചി കണ്ടിട്ടില്ല എന്നതാണ് സത്യം.

നിരവധി കച്ചവടക്കാര്‍ നിറഞ്ഞിരുന്ന സ്ഥലമായിരുന്നു ഒരുകാലത്ത് കാഞ്ചി. അക്കാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത് വിദിശഗിരി എന്ന പേരിലായിരുന്നു. ബുദ്ധമതവിശ്വാസിയായ ദേവി എന്ന പേണ്‍കുട്ടിയുടെ കഥകളിലൂടെയും സാഞ്ചി പ്രശസ്തമാണ്. അശോക രാജാവിന് ഈ പെണ്‍കുട്ടിയോട് സ്‌നേഹം തോന്നി എന്നും, ഈ പെണ്‍കുട്ടിയാണ് അശോകരാജാവിന്റെ മനം മാറ്റത്തിന് കാരണം എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. 1818 ലെ ഹിനായന ബുദ്ധിസം സെന്റര്‍ ഇവിടെയായിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

സാഞ്ചിയിലെ കാഴ്ചകള്‍

നിരവധി പ്രധാനപ്പെട്ട കാഴ്ചകളാണ് സാഞ്ചിയിലുള്ളത്. ബുദ്ധിസ്റ്റ് വിഹാരങ്ങള്‍, സാഞ്ചി സ്തൂപം, സാഞ്ചി മ്യൂസിയം, ഗ്രേറ്റ് വൗള്‍, ഗുപ്ത ക്ഷേത്രം, അശോപ പില്ലര്‍ തുടങ്ങിയവയാണ് ഈ കാഴ്ചകള്‍. മനോഹരമായ ഭൂപ്രകൃതിയും സാഞ്ചിയുടെ ആകര്‍ഷണങ്ങളില്‍ പെടുന്നു.

എങ്ങിനെയെത്തും

ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹി, മുംബൈ, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനസര്‍വ്വീസുണ്ട്. ഭോപ്പാലാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണ് സാഞ്ചി.

സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. നവംബര്‍ -ഫെബ്രുവരി മാസങ്ങളിലെ മതപരമായ ആഘോഷങ്ങള്‍ക്കായും ഇവിടെ നിരവധി ആളുകള്‍ എത്തിച്ചേരുന്നു.

Please Wait while comments are loading...