കട്ടപ്പന ഇടുക്കി റോഡില്‍, ഇടുക്കിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ്കാല്‍വരി മൌണ്ട്. ചെങ്കുത്തായ ചെരിവോടുകൂടിയ ഈ കുന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്. ക്രിസ്തീയനുഷ്ടാനമായ 40 നൊയമ്പും ദുഖവെള്ളിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന പ്രദക്ഷിണ ജാഥ ഏറെ പ്രസിദ്ധമാണ്.
ക്രിസ്തുവിന്റെ കുരിശാരോഹണത്തെ അനുസ്മരിച്ച് കുരിശുകളേന്തി വിശ്വാസികള്‍ ഊര്‍വലം വെക്കുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പ്രദക്ഷിണം. കാല്‍വരിക്കുന്നില്‍ നിന്ന് രണ്ട് വ്യത്യസ്ത കോണുകളിലെ പ്രകൃതി ദൃശ്യങ്ങള്‍ സന്ദര്‍ശകന് ഈ കുന്നില്‍ നിന്ന് കാണാം. ഇടുക്കി ആര്‍ച്ച് ഡാം മുതല്‍ അയ്യപ്പന്‍ കോവില്‍ വരെയുള്ള ദൃശ്യവും മറ്റൊന്ന് കാമാക്ഷി, മരിയപുരം ഗ്രാമങ്ങളുടെ വിശാല ദൃശ്യവും.
ട്രെക്കിംങിനും വിനോദയാത്രയ്ക്കും ഉചിതമായ ടൂറിസ്റ്റ് സങ്കേതമാണ് കാല്‍വരി. ട്രെക്കിംങിനിട യില്‍ പലപ്പോഴും യാദൃശ്ചികമായി ആനകളെ വഴിയില്‍ കണ്ടേക്കാം. ഇളം തെന്നലേറ്റ് പക്ഷി കളുടെ ചിലമ്പലിന് കാതോര്‍ത്ത് അലൌകികമായ ഒരാത്മശാന്തി ഇവിടെനിന്ന് സ്വായത്ത മാക്കാം. ചുറ്റുമുള്ള കുടിലുകളിലൊന്നില്‍ രാത്രി തങ്ങാനുള്ള സൌകര്യവും സഞ്ചാരി കള്‍ക്കുണ്ട്.



Click it and Unblock the Notifications