ഭട്‌സ നദിക്ക് സമീപത്തുള്ള കാമല്‍ വാലിയാണ് ഇഗട്പുരിയിലെ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന മറ്റൊരു സ്ഥലം. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥലം. ഏകദേശം ആയിരം അടി ഉയരത്തില്‍ നിന്നാണ് ഇവിടെ വെള്ളം പതിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
മഴക്കാലത്ത് ഇവിടെയെത്തിയാല്‍ നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പില്‍ ഇവിടം ആസ്വദിക്കാനാകും. അല്‍പം സാഹസികതയൊക്കെ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് റിവര്‍ റാഫ്റ്റിംഗ്, റിവര്‍ ക്രോസിംഗ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.



Click it and Unblock the Notifications