Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » ആകര്‍ഷണങ്ങള് » ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം

ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം, ഇറ്റാനഗര്‍

31

ശാസ്‌ത്രം, സംസ്‌കാരം, പാരമ്പര്യം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ സൂക്ഷിക്കുന്നതിനുള്ളതാണ്‌ മ്യൂസിയം. അരുണാചല്‍പ്രദേശിലെ ഇറ്റ നഗറിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേറ്റ്‌ മ്യൂസിയം അത്തരത്തിലുള്ള ഒന്നാണ്‌. സംസ്ഥാനത്തെ ഗോത്രശേഖരണങ്ങള്‍ക്കായി 1980 ല്‍ സ്ഥാപിച്ചതാണ്‌ ഈ മ്യൂസിയം. ഈ ശേഖരങ്ങള്‍ കാണുന്നതിലൂടെ ഈ മേഖലയിലെ ജനങ്ങളുടെ ജീവിതശൈലിയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും സന്ദര്‍ശകര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

വസ്‌ത്രങ്ങള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍, തലപ്പാവുകള്‍, സംഗീതോപകരണങ്ങള്‍, കരകൗശലവസ്‌തുക്കള്‍ എന്നിവയ്‌ക്ക്‌ പുറമെ പുരാവസ്‌തുക്കളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. മ്യൂസിയത്തിലെ സവിശേഷമായ ശേഖരത്താല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മ്യൂസിയത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. തടി ശില്‍പങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയാണ്‌ മ്യൂസിയത്തില്‍ പ്രധാനമായുള്ളത്‌. ചൂരല്‍ ഉത്‌പന്നങ്ങള്‍ക്കായുള്ള ഒരു വര്‍ക്‌ഷോപ്‌ കരകൗശല കേന്ദ്രം നടത്തുന്നുണ്ട്‌. അറിവ്‌ വിശാലമാക്കാന്‍ സഹായിക്കുന്ന ഒരു ലൈബ്രറിയും ഇവിടെയുണ്ട്‌. പ്രവേശന കവാടത്തില്‍ സന്ദര്‍ശകര്‍ക്ക്‌ സ്വാഗതമരുളുന്നത്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു അര്‍ധകായ പ്രതിമ ഉണ്ട്‌. മ്യൂസിയത്തിന്റെ താഴത്തെ നിലയില്‍ സംഗീതോപകരണങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍, കരകൗശല ഉത്‌പന്നങ്ങള്‍ ,മതപരമായ വസ്‌തുക്കള്‍ എന്നിവയാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌.

ഇറ്റാ കോട്ട, മാലിനിതാന്‍, പശ്ചിമ സിയാങ്‌ ജില്ലയിലെ നോക്‌സ്‌പര്‍വതം എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച ചരിത്രപരമായ വസ്‌തുക്കളാണ്‌ ഒന്നാമത്തെ നിയില്‍ ഉള്ളത്‌. ഗോത്രപരമായ ഉത്‌പന്നങ്ങള്‍ മ്യൂസിയം ഷോപ്പില്‍ നിന്നും വാങ്ങാന്‍ കിട്ടും. സന്ദര്‍ശകര്‍ക്ക്‌ ഓര്‍മയില്‍ സൂക്ഷിക്കാനായി ഇവ വാങ്ങാം. 2011 മുതല്‍ താപിമ്രയുടെ സാഹസിക യാത്രയുടെ എല്ലാ വിവരണങ്ങളും ജവഹര്‍ലാല്‍ നെഹറു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ അരുണാചല്‍പ്രദേശുകാരനാണ്‌ അദ്ദേഹം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu