ഹരിയാനയിലെ യമുന നഗറില്‍ സ്ഥിതി ചെയ്യുന്ന ബിലാസ്‌പൂര്‍ മഹാഭാരതത്തിന്റെ രചയിതാവായ മഹര്‍ഷി വ്യാസനാല്‍ അറിയപ്പെടുന്ന സ്ഥലമാണ്. ഇവിടെ ഒരു കുളത്തിന്റെ കരയിലായി വേദവ്യാസ ഋഷിയുടെ ആശ്രമം സ്ഥിതി ചെയ്‌തിരുന്നതായാണ് ഐതീഹ്യങ്ങളില്‍ പറയപ്പെടുന്നത്. റിന്‍മോചന്‍, കപാല്‍മോചന്‍ ,സൂര്യ കുണ്ഡ് തുടങ്ങി നിരവധി പുണ്യ തീര്‍ത്ഥ കുളങ്ങള്‍ ബിലാസ്‌പൂരിലുണ്ട്. ആത്മീയ സാക്ഷാത്‌കാരം നേടുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ ഈ പുണ്യ ജലത്തില്‍ മുങ്ങി കുളിക്കാറുണ്ട്.
കുളങ്ങള്‍ക്ക് പുറമെ ബിലാസ്‌പൂര്‍ പട്ടണത്തില്‍ 9-10 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഉമ മഹാദേവന്റെ പ്രശസ്‌തമായ പ്രതിമയുണ്ട്. 11-12 നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണന്ന് കരുതപ്പെടുന്ന ഗണേശ ഭഗവാന്റെ വിഗ്രഹവും ഇവിടെയുണ്ട്. ഗുപ്‌ത ചക്രവര്‍ത്തിയേയും ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications