ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചിത്രകൂട് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്. ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേയ്‌ക്ക് റോഡ് മാര്‍ഗം മാത്രമെ വരാന്‍ കഴിയുകയുള്ളു. ഛത്തീസ്‌ഗഡിലെ ഏറ്റവും പ്രശസ്‌തമായ വെള്ളച്ചാട്ടമാണിത്. ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുമുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഛത്തീസ്‌ഗഡിലെ ബസ്‌താര്‍ ജില്ലയിലെ ജഗദല്‍പൂരിന് സമീപം ഇന്ദ്രാവതി നദിയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 95 അടി മുകളില്‍ നിന്നാണ് ഇവിടെ നദിയിലെ വെള്ളം താഴേക്ക് പതിക്കുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ഈ കാഴ്‌ച ആകര്‍ഷിക്കുന്നുണ്ട് . വിവിധ കാലങ്ങള്‍ക്കനുസരിച്ച് വെള്ളച്ചാട്ടത്തിന്റെ വീതി വ്യത്യാസപ്പെടാറുണ്ട്. ഏറ്റവും കുറവ് വേനല്‍ക്കാലത്താണ്. നദിയിലെ വെള്ളം ഇരുകരകളും നിറഞ്ഞൊഴുകുന്ന വര്‍ഷകാലമാണ് ചിത്രകൂട വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മനോഹരം.



Click it and Unblock the Notifications