Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭദ്രാചലം

ഭദ്രാചലം - ശ്രീരാമഭഗവാന്‍റെ നാട്

19

പുണ്യനദിയായ ഗോദാവരിയുടെതീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറു പട്ടണമാണ് ഭദ്രാചലം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഇതിഹാസ സമൃദ്ധമായ ഈ പട്ടണം. തലസ്ഥാന നഗരമായ ഹൈദരബാദിന്‍റെ വടക്ക് കിഴക്ക് ദിശയില്‍ 309 കിലോമീറ്റര്‍ ദൂരെയായി ഈ പട്ടണം സ്ഥിതിചെയ്യുന്നു. വനവാസ കാലത്ത് ശ്രീരാമന്‍ തങ്ങിയിരുന്നത് ഇന്നീ പട്ടണം നിലനില്‍ക്കുന്ന പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു.ഹൈന്ദവ വിശ്വാസികളുടെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഭദ്രാചലം.

മേരുവിനും മേനകയ്ക്കും വരസിദ്ധിയാല്‍ ലഭിച്ച ഭദ്ര എന്ന പുത്രനില്‍ നിന്നാണ് ഭദ്രഗിരി അഥവാ ഭദ്രാചലം എന്ന പേര് ഈ പട്ടണത്തിന് ലഭിച്ചത്. മൌണ്ടന്‍ ഓഫ് ഭദ്ര എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. ശ്രീരാമന്‍റെ ജന്മനാടായ അയോദ്ധ്യ കഴിഞ്ഞാല്‍ രാമഭക്തരുടെ ഇടയില്‍ സുപ്രധാനമായ സ്ഥാനമാണ് ഭദ്രാചലത്തിന്. ലങ്കയില്‍ ചെന്ന് അസുര രാജാവായ രാവണനെ വധിച്ച ശേഷം ഒരുപാട് കാലം രാമന്‍ അയോദ്ധ്യ ഭരിക്കുകയും ചെയ്തു.

ഭദ്രാചലത്തിന്‍റെ ഐതിഹ്യങ്ങള്‍

ശ്രീരാമനും സീതയും സഹോദരനായ ലക്ഷ്മണനുമൊത്ത് വനവാസകാലം ചിലവഴിച്ച ദണ്ഡകാരണ്യ വനമായിരുന്നു ഭദ്രാചലം സ്ഥിതിചെയ്യുന്ന ഈ പ്രദേശം. ഇവിടത്തെ ശ്രീരാമക്ഷേത്ര ത്തിന് സമീപത്തുള്ള വനപ്രദേശത്ത് ഏതാനും നാളുകള്‍ മൂവരും തങ്ങിയിരുന്നെന്ന് ആളുകള്‍ വിശ്വസിക്കുന്നു. കാടിനുള്ളില്‍ ശ്രീരാമന്‍ ഒരു പര്‍ണശാല പണിയുകയും പത്നി സീതയും സഹോദരന്‍ ലക്ഷ്മണനുമൊത്ത് കുറച്ച്കാലം അവിടെ വസിക്കുകയും ചെയ്തു. ഭദ്രാചലത്തുള്ള ശ്രീരാമക്ഷേത്രത്തില്‍ നിന്ന് ഏതാണ്ട് 32 കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു ഇത് പണിതത്. ഈ പര്‍ണശാലയില്‍ നിന്ന് തന്നെയാണ് രാവണന്‍ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ട്പോയതെന്നുമാണ് ഒരു ഐതിഹ്യം.

വിഷ്ണുഭഗവാനെയും അദ്ദേഹത്തിന്‍റെ വലിയ ഭക്തനായിരുന്ന ഭദ്രനെയും കുറിച്ചുള്ളതാണ് മറ്റൊരു പുരാണം. ശ്രീരാമ ഭക്തനായിരുന്നു ഭദ്രമുനി. സീതയെ വീണ്ടെടുക്കുവാന്‍ ലങ്കയിലേക്ക് പോകുന്ന വേളയില്‍ ഈ മഹര്‍ഷിയെ ഭഗവാന്‍ കണ്ടുമുട്ടി. തന്‍റെ ശിരസ്സില്‍ ഉപവിഷ്ടനാകു വാന്‍ രാമനോട് മഹര്‍ഷി യാചിച്ചു. നാട്ടിലെ ജനങ്ങളുടെ പാപമുക്തിയാണ് അതുവഴി അദ്ദേഹം ആഗ്രഹിച്ചത്. മടങ്ങിവരുന്പോള്‍ മുനിയുടെ അഭീഷ്ടം സാധിപ്പിച്ച് തരാമെന്ന് വാക്ക് നല്‍കി ഭഗവാന്‍ ലങ്കയിലേക്ക് പോയി.

മുനിയോടുള്ള തന്‍റെ വാഗ്ദാനം നിറവേറ്റാന്‍ രാമനായില്ല. മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമ ദര്‍ശനത്തിനായി വിഷ്ണുവിനെ പ്രീതിപ്പെടുത്തി ഭദ്രന്‍ യുഗങ്ങളോളം തപസ്സനുഷ്ടിച്ചു.തപസ്സില്‍ സംപ്രീതനായ വിഷ്ണു, രാമാവതാരമെടുത്ത് പത്നി സീതയും സഹോദരന്‍ ലക്ഷ്മണനുമൊത്ത് ഭദ്രനുമുന്നില്‍ പ്രത്യക്ഷനായെന്നാണ് പുരാണം. ഒരു ശംഖ്നാദത്തോടെയാണ് തന്‍റെ ആഗമനം ഭഗവാന്‍ ഭദ്രനെ അറിയിച്ചത്.

ഇടത് തുടയില്‍ സീതയും വലതുവശത്ത് ലക്ഷ്മണനുമൊത്ത് ഭദ്രഗിരിയുടെ ശീര്‍ഷത്തില്‍ ഭഗവാന്‍ ആസനസ്ഥനായി.അസുരശക്തികളെ നിഗ്രഹിച്ച് സത്യധര്‍മ്മങ്ങളില്‍ അധിഷ്ഠിതമായിരുന്ന രാമരാജ്യ കാലഘട്ടത്തിന്‍റെ ഒരുപാട് സംവത്സരങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ശ്രീരാമന്‍റെ ഈ നിഷ്ക്കളങ്ക ഭക്തനില്‍ നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിച്ചത്.

ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് രസകരമായ മറ്റൊരു ഐതിഹ്യവുമുണ്ട്. പൊക്കല ദമ്മാക്ക എന്ന് പേരുള്ള ഒരു സ്ത്രീ രാമനെ സ്വപ്നത്തില്‍ ദര്‍ശിച്ചുവത്രെ. ഭദ്രഗിരി കുന്നിന്‍റെ ചെരിവുകളിലുള്ള വിഗ്രഹങ്ങളെകുറിച്ച് ദേവന്‍ ആ സ്ത്രീയോട് പറഞ്ഞു. പിറ്റേന്ന് മല സന്ദര്‍ശിച്ചപ്പോള്‍ അവിടെ ചിതറിക്കിടക്കുന്ന വിഗ്രഹങ്ങള്‍ കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു. ചെറിയൊരു ആലയം പണിത് അവര്‍ അതിന് ദമ്മാക്ക എന്ന് പേരിട്ടു.

ചുറ്റുപാടുമുള്ള കാടും പടലും വെട്ടി ഭംഗിയാക്കി. ദിവസവും അവിടെ വന്ന് അര്‍ച്ചന നടത്തി. ലോകത്തെന്പാടുമുള്ള ഹിന്ദുമത വിശ്വാസികളുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായി അതോടെ ഭദ്രഗിരിമല അറിയപ്പെട്ടു. ലക്ഷക്കണക്കിന് വിശ്വാസികള്‍ പുണ്യവും പാപമോചനവും തേടി ഈ പ്രദേശത്തെത്തുന്നു.

കാഴ്ചാനുഭവങ്ങള്‍

വിസ്മയകാഴ്ചകളുടെ പെരുമ കൊണ്ട് സന്ദര്‍ശകരെ ഭദ്രാചലം സംപ്രീതരാക്കും. ജടായു പക്ക,പര്‍ണശാല, ദുമ്മുഗുഡം, ഗുണ്ടാല എന്നീ സ്ഥലങ്ങള്‍ അവയില്‍ ചിലതാണ്. ഇവിടത്തെ രണ്ട് പ്രശസ്ത ക്ഷേത്രങ്ങളായ ശ്രീ സീതാരാമചന്ദ്ര സ്വാമി ക്ഷേത്രവും ഭദ്രാചല രാമക്ഷേത്രവും അവയുടെ ആത്മീയപ്രാധാന്യവും ചരിത്ര പ്രസക്തിയും കൊണ്ട് ആയിരക്കണക്കിന് വിശ്വാസികളെ എല്ലാ വര്‍ഷവും ഇവിടേക്ക് ആകര്‍ഷിക്കുന്നു.

റോഡ് വഴിയും ട്രെയിന്‍ മുഖേനയും ഈ പട്ടണത്തില്‍ അനായാസം എത്തിച്ചേരാം.ഈ മേഖലയെ ആവരണം ചെയ്യുന്ന പുരാവൃത്തങ്ങള്‍, അനായാസമായ സന്പര്‍ക്ക സാദ്ധ്യതകള്‍,സുഖകരമായ കാലാവസ്ഥ, സുലഭമായ ഐതിഹ്യങ്ങള്‍ എന്നിവ കൊണ്ട് സഞ്ചാരികള്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ട പട്ടണമാണ് ഭദ്രാചലം.

ഭദ്രാചലം പ്രശസ്തമാക്കുന്നത്

ഭദ്രാചലം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭദ്രാചലം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഭദ്രാചലം

 • റോഡ് മാര്‍ഗം
  ബസ്സുകള്‍, ടാക്സികള്‍ എന്നീ പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഭദ്രാചലത്തേക്ക് ലഭ്യമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്കും ഭദ്രാചലത്തിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഒരുപാട് സ്വകാര്യ ബസ്സുകളുണ്ട്. ഇതിനുപുറമെ ഹൈദരബാദിനും ഖമ്മം പട്ടണത്തിനുമിടയില്‍ നിരന്തരം ബസ് സര്‍വ്വീസുകളുണ്ട്. ഖമ്മം പട്ടണത്തില്‍ നിന്ന് ഭദ്രാചലത്തിലേക്ക് റോഡ് മാര്‍ഗ്ഗം രണ്ടരമണിക്കൂറാണ് യാത്രാദൈര്‍ഘ്യം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഭദ്രാചലം പട്ടണത്തോടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരമുള്ള കൊത്തഗുഡത്താണ്. ഭദ്രാചലം റോഡ് സ്റ്റേഷന്‍ എന്നാണ് ഈ സ്റ്റേഷന്‍ അറിയപ്പെടുന്നത്. ഈ സ്റ്റേഷന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ഭദ്രാചലവുമായി ബന്ധിപ്പിക്കുന്നു. ഖമ്മം പട്ടണത്തില്‍ നിന്ന് ഒരു പാസഞ്ചര്‍ ട്രെയിന്‍ എല്ലാ ദിവസവും ഭദ്രാചലം പട്ടണത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ട്രെയിനില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ബസ്സുകള്‍ മുഖേന പട്ടണത്തില്‍ എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഭദ്രാചലത്തില്‍ വിമാനത്താവളമില്ല. ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് രാജമുദ്രിയിലെ രാജമുദ്രി ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ്. അന്താരാഷ്ട്ര വിമാനത്താവളമാകട്ടെ ഇവിടെ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ ഹൈദരബാദിലാണുള്ളത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെനിന്ന് അതേ ദൂരമാണ്. വിമാനത്താവളങ്ങളില്‍ നിന്ന് ടാക്സികള്‍ മുഖേന സഞ്ചാരികള്‍ക്ക് ഭദ്രാചലം പട്ടണത്തിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
04 Dec,Sat
Return On
05 Dec,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
04 Dec,Sat
Check Out
05 Dec,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
04 Dec,Sat
Return On
05 Dec,Sun