ജഗദല്‍പൂരില്‍ നിന്നും 31 കിലോമീറ്റര്‍ അകലെ എന്‍എച്ച്-16 ( ജഗദല്‍പൂര്‍- ഗീദം റോഡ്) ലായുള്ള മാന്ദവ എന്ന സ്ഥലത്താണ് മാന്ദവ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 70 മീറ്റര്‍ ഉയരത്തില്‍ നിന്നും തട്ടുതട്ടായാണ് മാന്ദവ വെള്ളച്ചാട്ടത്തിലെ വെള്ളം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തില്‍ നിന്നും വെള്ളം താഴെയുള്ള ജലസംഭരണിയലേക്കാണ് ശേഖരിക്കുന്നത്.
ഇവിടെ നിന്നും താഴേക്ക് ഒഴുകിയിത് കന്‍ഗേര്‍ നദിയില്‍ ചെന്നു ചേരും. മറ്റ് രണ്ട് വെള്ളച്ചാട്ടങ്ങളായ തിരാത്‌ഗഡ്, കന്‍ഗേര്‍ എന്നിവ ഈ നദിയില്‍ നിന്നാണ് ഉണ്ടായിരിക്കുന്നത് . പരന്ന മുകള്‍ ഭാഗവും സമീപത്ത് സമാന്തരമായുള്ള പാറകളും മനോഹരമായ ദൃശ്യമാണ്.



Click it and Unblock the Notifications