Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗദല്‍പൂര്‍ » ആകര്‍ഷണങ്ങള് » തമ്ര ഘൂമര്‍ വെള്ളച്ചാട്ടം

തമ്ര ഘൂമര്‍ വെള്ളച്ചാട്ടം, ജഗദല്‍പൂര്‍

27

ജഗദല്‍പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയായാണ്‌ തമ്ര ഘൂമര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. ചിത്രകൂട്‌ വെള്ളച്ചാട്ടത്തിന്‌ വളരെ അടുത്തായാണിത്‌. അടുത്തിടെ കണ്ടെത്തിയ ഈ വെള്ളച്ചാട്ടട്ടിന്‌ 100 അടിയിലേറെ ഉയരനമുണ്ട്‌, മഴക്കാലത്താണ്‌ പ്രധാനമായും രൂപപ്പെടുന്നത്‌. വെള്ളച്ചാട്ടത്തിന്റെ ഇരു വശങ്ങളിലും ഹരിത പാടങ്ങളാണ്‌. ചിത്രകൂട്‌, തിരാത്‌ഗഡ്‌ വെള്ളച്ചാട്ടങ്ങള്‍ പോലെ പ്രകൃതിയിലെ അത്ഭുതമാണ്‌ ഈ വെള്ളച്ചാട്ടവും.

ഇടതൂര്‍ന്ന വനങ്ങള്‍, ആഴത്തിലുള്ള താഴ്‌വരകള്‍, മനോഹരമായ മലനിരകള്‍ എന്നിവ ഈ സ്ഥലത്തിന്റെ പ്രകൃതി ഭംഗി കൂട്ടുന്നു. ഒറ്റപ്പെട്ട സ്ഥലത്താണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെങ്കിലും നിരവധി പേര്‍ കുടുംബങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്താറുണ്ട്‌. ഛത്തീസ്‌ഗഡിലെ ഏറ്റവും നല്ല ഇക്കോ ടൂറിസം പ്രദേശങ്ങളിലൊന്നാണിവിടം. വെള്ളച്ചാട്ടത്തിന്‌ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പ്രകൃതിദത്തമായ നിരവധി ആകര്‍ഷണങ്ങള്‍ ഉണ്ട്‌. ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ട്രക്കിങ്‌ തിരഞ്ഞെടുക്കാവുന്നതാണ്‌.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നുമാറി സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിക്‌നിക്കിന്‌ തിരഞ്ഞെടുക്കുന്ന മനോഹര സ്ഥലങ്ങളില്‍ ഒന്നാണിത്‌. പ്രകൃതിയുടെ സൗന്ദര്യവും ശാന്തതയും ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്‌. മരങ്ങള്‍ക്കിടയിലൂടെ ഒഴുകി പാറകളിലിടിച്ച്‌ ചിന്നിച്ചിതറി ഒഴുകിയെത്തുന്ന വെള്ളം മലമുകളില്‍ നിന്നും കുത്തനെ താഴേക്ക്‌ പതിക്കുന്ന കാഴ്‌ച അവിസ്‌മരണീയമാണ്‌. വിനോദത്തിനും വിശ്രമത്തിനും ഉള്ള അവസരമാണ്‌ സന്ദര്‍ശകര്‍ക്ക്‌ ഇവിടെ നിന്നും ലഭിക്കുന്നത്‌. വര്‍ഷകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed