നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ പൂന്തോട്ടമാണിത്. 1728ലാണ് രാജ സവായ് ജയ് സിങ് തന്റെ രാജ്ഞിയായ സിസോദിയയ്ക്കുവേണ്ടി ഈ പൂന്തോട്ടം നിര്‍മ്മിച്ചത്. ഇന്തോ-മുഗള്‍ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. ജലധാരകള്‍, ഗാലറികള്‍, നിറംനല്‍കിയിട്ടുള്ള പവലിയനുകള്‍ എന്നിവയെല്ലാമുണ്ട് പൂന്തോട്ടത്തില്‍. രാധാ-കൃഷ്ണ പ്രണയത്തിന്റെ ഏറെ ചിത്രങ്ങളുമുണ്ട് ഇവിടെ. ഇപ്പോള്‍ വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ ഇവിടെവച്ച് നടക്കാറുണ്ട്.