രാജാ മാന്‍സിങ്, മിര്‍സ രാജ് ജയ് സിങ്, സവായ് ജയ് സിങ് എന്നിവര്‍ പലകാലങ്ങളിലായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏതാണ്ട് 200 വര്‍ഷങ്ങളെടുത്താണത്രേ ഈ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ജയ്പൂര്‍ നഗരമുണ്ടാകുന്നതിന് മുമ്പേ ഏഴ് വര്‍ഷത്തോളം കച്ചാവഹയിലെ ഭരണാധികാരികളുടെ തലസ്ഥാനമായിരുന്നു ഇത്.
മൂത്ത തടാകത്തിന്റെ കരയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കുള്ളില്‍ കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, പവലിയനുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയെല്ലാമുണ്ട്. കോട്ടയുടെ അടുത്ത ആനസവാരിയുണ്ട്, ആനപ്പുറത്ത് സഞ്ചരിച്ച് കോട്ട ചുറ്റിക്കാണാം. കോട്ടയുടെ ഉള്ളിലായി ഷില മാതായുടെ പ്രതിഷ്ഠയുള്ള മനോഹരമായ ഒരു ക്ഷേത്രമുണ്ട്. ദിവാന് ഇ ആം, ശീഷ് മഹല്‍, ഗണേഷ് പോള്‍, സുഖ് നിവാസ്, ജസ് മന്ദിര്‍, ദിലറാം ബാഗ്, മോഹന്‍ ബാരി എന്നിങ്ങനെയുള്ള കെട്ടിടങ്ങളാണ് കോട്ടയ്ക്കുള്ളിലുള്ളത്.