14-ആം നൂറ്റാണ്ടില്‍ രാജാവ് മഹാറാവല്‍ ഗാദ്സി പണിയിച്ച ഒരു കൃതൃമ കായലാണിത്. ആ കാലഘട്ടത്തില്‍ വെള്ളത്തിന്‍റെ പ്രധാന ഉറവിടം മഴവെള്ളം കൊണ്ട് സമ്പന്നമായ ഗദ്സീസര്‍ കായല്‍ ആയിരുന്നു. കായലിന്‍റെ തീരത്തായി പല അമ്പലങ്ങളും കാണാം. ഭാരത്പൂര്‍ പക്ഷി കേന്ദ്രത്തില്‍ നിന്നും വരുന്ന പല തരം ദേശാടനപക്ഷികള്‍ കായലിലെ സന്ദര്‍ശകരാണ്.
കായലിന്‍റെ സമീപത്തു തന്നെ 'ഗേറ്റ് ഓഫ് ടില്ലിയന്‍' കാണാം. 1908-ഇല്‍ സ്ഥാപിച്ച മഹാവിഷ്ണുവിന്‍റെ വിഗ്രഹം ഈ വലിയ കാവാടത്തില്‍ ഉണ്ട്.



Click it and Unblock the Notifications