Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്സാല്‍മീര്‍ » ആകര്‍ഷണങ്ങള് » ജയ്സാല്‍മീര്‍ കോട്ട

ജയ്സാല്‍മീര്‍ കോട്ട, ജയ്സാല്‍മീര്‍

59

'ജയ്സാല്‍മീറിന്‍റെ അഭിമാനം' എന്നറിയപ്പെടുന്ന ഈ കോട്ട നഗര മദ്ധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. സൂര്യസ്തമാനത്തില്‍ സ്വര്‍ണം പതിച്ച പോലെ തിളങ്ങുന്നത് കൊണ്ട് ഇത് സോനാര്‍ ഖില അതായത് സുവര്‍ണ്ണ കോട്ട എന്നും അറിയപ്പെടുന്നു. 1156-ഇല്‍ ഭാട്ടി രജപുത്ര മഹാരാജാവായ ജയ്സാല്‍ ത്രികുര കുന്നിന്‍റെ മുകളില്‍ പണിയിച്ചതാണ് ഈ കോട്ട.

മനോഹരമായ മാളികകളും, സൗധങ്ങളും, അമ്പലങ്ങളും, യോദ്ധാക്കള്‍ക്കും വ്യാപാരികള്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങളും കോട്ടയ്ക്കു അകത്തുണ്ട്. മുപ്പതടി ഉയരത്തില്‍ നില്‍ക്കുന്ന കൊട്ടമതിലുകളും 99 രക്ഷാകേന്ദ്രങ്ങളും ജയ്സാല്‍മീര്‍ കോട്ടയ്ക്കു ശക്തി കൊടുത്തിരുന്നു. നഗരത്തിലെ 25 ശതമാനം ജനങ്ങളും ഇപ്പോള്‍ താമസിക്കുന്നത് ജയ്സാല്‍മീര്‍ കോട്ടയിലാണ്.

ഒട്ടനവധി കിണറുകള്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് വെള്ളത്തിന്‌ ക്ഷാമമില്ല. രജപുത്ര-മുഗള്‍ വാസ്തുശൈലികള്‍ ഈ കോട്ടയില്‍ ഒരുമിക്കുന്നു. അനേകം പടിവാതില്‍ ഉണ്ടിതിന്, ആഖായ് പോല്‍, ഹവാ പോല്‍, സൂരജ് പോല്‍, ഗണേഷ് പോല്‍ എന്നിങ്ങനെ. ആ കൂട്ടത്തില്‍ ആഖായ് പോല്‍ വളരെ പ്രസിദ്ധമാണ്. 1156-ഇല്‍ പണിതീര്‍ത്ത ഈ കവാടം രാജകുടുംബങ്ങളെയും മറ്റു വിശിഷ്ട അഥിതികളെയും ഒരു കാലത്ത് വരവേറ്റിരുന്നു.     

ജയ്സാല്‍മീറില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ കോട്ടയില്‍ എത്തിച്ചേരാന്‍ സാധിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം.     

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu