ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രപ്രധാനമായ ഗ്രാമമാണ് കുല്‍ധാര. ബാദോപ്രദവമുള്ള ഒരു ഗ്രാമം എന്ന് പേരു കേട്ട ഒരു ഗ്രാമം കൂടിയാണിത്. അതിനാല്‍ സൂര്യാസ്തമനത്തിന് ശേഷം സന്ദര്‍ശനം നിരോധിച്ചിരിക്കുന്നു. 200 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മണ്ണ് കൊണ്ട് നിര്‍മ്മിച്ച കുടിലുകള്‍ ഇവിടെയുണ്ട്.
ചരിത്രമനുസരിച്ച് 500 വര്‍ഷത്തോളം ഇവിടെ വസിച്ചിരുന്നത് പലിവാള്‍ ബ്രാഹ്മണര്‍ ആയിരുന്നു. പിന്നീട് അവരെ ക്രൂര ഭരണാധികാരികള്‍ നാടു കടത്തി. ബ്രാഹ്മണ ശാപം അങ്ങനെ ഏറ്റു വാങ്ങിയ ഒരു ഗ്രാമമായത് കൊണ്ട് രാജസ്ഥാന്‍ നിവാസികള്‍ കുല്‍ധാരയെ കാണുന്നു.



Click it and Unblock the Notifications